‘ശ്വാസകോശം സ്പോഞ്ചു പോലെയാണ്’ പരസ്യമോര്‍മയില്ലേ; എന്നാല്‍ നിങ്ങള്‍ക്കിവളെയും ഓര്‍മ്മ കാണും; കുട്ടി വളര്‍ന്നൂട്ടോ
ഇവളുടെ കുഞ്ഞുനാളത്തെ മുഖം നമുക്ക് സുപരിചിതമാണ്. പക്ഷെ ഇവളുടെ ഇപ്പോഴത്തെ ചിത്രം കണ്ടാല്‍ ആളെ തിരിച്ചറിയാന്‍ പ്രയാസമാണ്.പറഞ്ഞു വരുന്നത് ‘ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന തിയേറ്ററിലെ പുകവലിവിരുദ്ധ പരസ്യത്തിലെ കൊച്ചുപെണ്ക്കുട്ടിയില്ലേ.ആ ആ മിടുക്കിയെക്കുറിച്ച് തന്നെ.
സിനിമകള്‍ തുടങ്ങുന്നതിന് മുന്‍പും ഇടവേളയ്ക്ക് ശേഷവും തിയ്യേറ്ററുകളില്‍ കാണിച്ചിരുന്ന ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ പുകവലിക്കാരനായ അച്ഛനൊപ്പമുള്ള നിഷ്കളങ്കയായ പെണ്‍കുട്ടിയെ അറിയാത്തവരായി വളരെക്കുറച്ച് പേരെ ഉണ്ടാകു. ആ കൊച്ചുപെണ്ക്കുട്ടിയെ അവതരിപ്പിച്ചത് സിമ്രാനായിരുന്നു. അവളുടെ നിഷ്കളങ്കമായ മുഖവും ദയനീയമായ ആ നോട്ടവും ആരും മറന്ന് കാണില്ല. അച്ഛനെ മാത്രമല്ല കാണികളെക്കൂടി ഇരുത്തി ചിന്തിപ്പിച്ച ആ പെണ്‍കുട്ടിയാണ് സിമ്രാന് നടേക്കര്‍.
45 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പരസ്യത്തിലെ ആ ചെറിയ പെണ്‍കുട്ടി ഇന്ന് വളര്‍ന്ന് വലുതായിരിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ 30,000ത്തിലധികം ഫോളോാവേഴ്സുള്ള ഒരു കൊച്ചു താരം തന്നെയാണ് ഈ പതിനാറുകാരി.
2008 ലാണ് സിമ്രാനെ ഉള്‍പ്പെടുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ ബോധവത്കരണ പരസ്യം പുറത്തിറങ്ങിയത്. സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും ഈ പരസ്യം ബോറടിപ്പിക്കുന്നതായിരുന്നു. പിന്നീട് മിമിക്രിക്കാരും ട്രോളന്മാറും പരസ്യം ഏറ്റെടുത്തതോടെ പരസ്യം. പിന്നെയും ചര്‍ച്ചയായി. എന്നാല്‍, അതിലെ കുഞ്ഞിന്റെ ദൈന്യതയാര്‍ന്ന മുഖം പെട്ടന്നു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞിരുന്നു. ഈ പരസ്യത്തിന് പകരമാണ് ഇപ്പോള്‍ നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാവുന്നത് എന്തു കഷ്ടമാണ് എന്ന രാഹുല്‍ ദ്രാവിഡിന്റെ പരസ്യം വരുന്നത്.
പുകവലി പരസ്യത്തില്‍ മാത്രമല്ല, വീഡിയോകോണ്‍, കെല്ലോഗ്സ്, ഡോമിനോസ്, ക്ലിനിക് പ്ലസ്, ബാര്‍ബി തുടങ്ങി നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലായിട്ടുണ്ട് സിമ്രാന്. ഇതിന് പുറമെ ഹിന്ദിയിലെ ചില ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ആദിത്യ റോയ് കപൂര്‍ നായകനായ ദാവത്തെ ഇഷ്ക് എന്ന ചിത്രത്തിലും സിമ്രാന് വേഷമിട്ടിട്ടുണ്ട്.