എന്നാലും ഇതൊരു വല്ലാത്ത ഷോട്ടായിപ്പോയി;ഇത്തരമൊരു ക്രിക്കറ്റ് ഷോട്ട് നിങ്ങള്‍ ജന്മത്തില്‍ കണ്ടിട്ടുണ്ടാവില്ല – വിഡിയോ (ചിരിച്ചു ചാകും)

കൊളംബോ:ക്രിക്കറ്റില്‍ പലപ്പോഴും പല രസകരമായ സംഭവങ്ങളുണ്ടാകാറുണ്ട്. ബാറ്റിങ്ങില്‍, ബൗളിങ്ങില്‍, ഫീല്‍ഡിങ്ങിനിടയില്‍ വീണ്ടും കാണാനാഗ്രഹിക്കുന്ന പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ചില ബൗളര്‍മാരെ നേരിടാന്‍ ചിലപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രത്യേക തരത്തിലുള്ള ഷോട്ട് കളിക്കാറുണ്ട്. പലപ്പോഴും ഇത്തരം ഷോട്ടുകള്‍ ആരാധകര്‍ക്ക് വിരുന്നാണ്.

ഇത്തരം വ്യത്യസ്ത ബാറ്റിങ് ഷോട്ട് കളിക്കുന്നവരില്‍ പ്രമുഖരാണ് ദില്‍ഷന്‍, മാക്സ്വെല്‍,ഡിവില്ലിയേഴ്‌സ് തുടങ്ങിയ താരങ്ങള്‍. ഇവരെപ്പോലെ സ്വന്തമായി ഒരു ഷോട്ട് രൂപപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട മറ്റൊരു ശ്രീലങ്കന്‍ താരമാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. ക്രിക്കറ്റ് ആരാധകര്‍ക്ക് ചിന്തിക്കാന്‍ പോലുമാവാത്ത ഈ ഷോട്ട് കളിച്ച താരം പരാജയപ്പെട്ടെന്നു മാത്രമല്ല, ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഒരു പരിഹാസ പാത്രവുമായി ഇയാള്‍. അത് മറ്റാരുമല്ല, ശ്രീലങ്കന്‍ ദേശീയ ടീമില്‍ പോലും നാം കണ്ടു പരിചയിച്ച ചമര സില്‍വയാണ് വലിയ നാണക്കേട് വരുത്തിവച്ചത്.

ഒരു ക്ലബ് ക്രിക്കറ്റ് മല്‍സരത്തിനിടെയായിരുന്നു സംഭവം. എംഎഎസ് യുനിച്ചേലയും ടീജെയ് ലങ്കയും തമ്മില്‍ പി.സാറാ ഓവലിലായിരുന്നു മല്‍സരം. മല്‍സരത്തിനിടെ പന്തു വരുന്നതിനു മുന്‍പ് വലതുഭാഗത്തേക്ക് കടന്നു നിന്ന വലംകയ്യന്‍ ബാറ്റ്‌സ്മാനായ ചമര സില്‍വ, തൊട്ടുപിന്നാലെ സ്റ്റംപിനു പിന്നിലേക്കിറങ്ങി കളിക്കാന്‍ ശ്രമിക്കുകയായിരുന്നു. പന്ത് നേരെ വന്ന് കുറ്റിതെറുപ്പിച്ചതോടെ, ചമര സില്‍വയ്ക്ക് പന്തില്‍ തൊടാനായുമില്ല. വിക്കറ്റിനു പിന്നിലേക്കിറങ്ങി കളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ നേരെ പവലിയനിലേക്കു നടക്കുന്ന ചമര സില്‍വയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ശ്രീലങ്കന്‍ ദേശീയ ടീമിനായി 11 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരമാണ് ചമര സില്‍വ. 75 ഏകദിനങ്ങളിലും 16 ട്വന്റി20 മല്‍സരങ്ങളിലും ഈ മുപ്പത്തിയേഴുകാരന്‍ പാഡണിഞ്ഞിട്ടുണ്ട്.