പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 85 കാരന്‍ പോലീസ് കസ്റ്റഡിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് 85 കാരന്‍ അറസ്റ്റിലായി. ഹൈദരാബാദ് രചകൊണ്ട സ്വദേശി എം.സത്യനാരായണനെയാണ് രചകൊണ്ട പോലീസിന്റെ ഷീ പോലീസ് വിഭാഗം അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചിതിരിക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് രൂപീകരിച്ച പ്രത്യേക വിഭാഗമാണ് ഷീ പോലീസ്. സ്‌കൂളുകളില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സുകളും ഷീ ടീം സംഘടിപ്പിക്കാറുണ്ട്. അങ്ങനെയാണ് കു്ട്ടികളില്‍ നിന്ന് സത്യനാരായണയെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പോലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് പറയുന്നു.
നാല് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിനും രണ്ട് പേരെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചോക്ലേറ്റ് നല്‍കി വശത്താക്കി കുട്ടികളെ ഇയാള്‍ മാസങ്ങളായി പീഡിപ്പിച്ച് വരികയായിരുന്നു എന്ന് അധികൃതര്‍ പറയുന്നു.