എ.കെ ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം ; തീരുമാനം ഉടന്‍
തിരുവനന്തപുരം : ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിവരവിന് കളമൊരുങ്ങി. എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ ഉടന്‍ തീരുമാനം എന്ന് റിപ്പോര്‍ട്ടുകള്‍ . രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ത്തില്‍ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ശശീന്ദ്രന് മന്ത്രിയാകാന്‍ തടസ്സമൊന്നുമില്ലെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനും പറഞ്ഞു. ശശീന്ദ്രന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനറുമായി എന്‍.സി.പി നേതൃത്വം ചര്‍ച്ച നടത്തി. കാനം രാജേന്ദ്രനെയും എന്‍.സി.പി നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു.
വിവാദത്തെപ്പറ്റി അന്വേഷിച്ച പി.എസ് ആന്റണി കമ്മീഷന്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയെന്നും, പാര്‍ട്ടിയുടെ മന്ത്രി സ്ഥാനം ഉടന്‍ നല്‍കണമെന്നുമാവശ്യപ്പെട്ട് എന്‍.സി.പി സംസ്ഥാന നേതൃത്വം എല്‍.ഡി.എഫ് കണ്‍വീനറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.
കോട്ടയത്തെ സി.പി.എം ഓഫീസില്‍ വച്ചാണ് ടി.പി. പീതാംബരന്‍ വൈക്കം വിശ്വനെ കണ്ടത്. എല്‍.ഡി.എഫിലെ മറ്റു ഘടകകക്ഷികളുമായി സംസാരിച്ച ശേഷം രണ്ടു ദിവസത്തിനുള്ളില്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം വൈക്കം വിശ്വന്‍ പ്രതികരിച്ചു.എല്‍.ഡി.എഫ് കണ്‍വീനറുമായുള്ള ചര്‍ച്ച വിജയകരമായിരുന്നെന്നും ശശീന്ദ്രന് മന്ത്രിയാകാന്‍ തടസ്സങ്ങളൊന്നുമില്ലെന്നും ടി.പി പീതാംബരനും പറഞ്ഞു.
മന്ത്രി സ്ഥാനം ഒഴിച്ചിടേണ്ടന്നും വേഗത്തില്‍ തീരുമാനമെടുക്കണമെന്നുമാണ് എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെയും നിലപാട്. ഇന്നും നാളെയുമായി ഘടകകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് സി.പി.എമ്മിന്‍റെ തീരുമാനം. നാളെ ചേരുന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്യും. ഈ രണ്ടു ദിവസത്തിനുള്ളില്‍ ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസിലും തീരുമാനമുണ്ടാകുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത്.