ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 7000 കോടി നീക്കിവെച്ച് ഭാരതി ഗ്രൂപ്പ്
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി 7000 കോടി നീക്കിവെച്ച് രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഭാരതി എന്റര്‍പ്രൈസസ്. ഭാരതി എയര്‍ടെലിന്റെ മൂന്ന് ശതമാനം ഓഹരി ഉള്‍പ്പടെ കുടുംബ സ്വത്തിന്റെ പത്ത് ശതമാനമാണ് നീക്കിവെയ്ക്കുക. ഭാരതി ഫൗണ്ടേഷനാണ് ഭാരതി കുടുംബത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിദ്യാഭ്യാസ രംഗത്തായിരിക്കും ഫൗണ്ടേഷന്‍ പ്രധാനമായും ഇടപെടുക. സത്യഭാരതി യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി സ്ഥാപിക്കും. ഭാരതി എന്റര്‍പ്രൈസസിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തലാണ് ഇക്കാര്യം അറിയിച്ചത്.
ഭാവിയിലെ സാങ്കേതിക സാധ്യതകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഓഗ്മെന്റഡ് റിയാല്‍റ്റി തുടങ്ങിയ മേഖലകളിലാകും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കോഴ്‌സുകള്‍ സംഘടിപ്പിക്കുക.