പിറന്നതെല്ലാം അത്യഗ്രന്‍ ഗോളുകള്‍; ഇതാണ് ശരിക്കും ത്രില്ലര്‍ ഗെയിം; ഗോള്‍ മഴ പെയ്ത ഡല്‍ഹി-പൂനെ മത്സരം-വീഡിയോ
പൂനെ: ബല്‍വാഡി സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തിയവര്‍ ശരിക്കും ത്രില്ലടിച്ചു പോയ മത്സരം.പോരടിക്കാന്‍ കച്ചമുറുക്കി ഡല്‍ഹിയും-പൂനെയും എത്തിയപ്പോള്‍ പിറന്നു വീണത് 5 ഗോളുകള്‍. ഒടുവില്‍ എതിരാളിയുടെ വലയില്‍ എണ്ണം പറഞ്ഞ മൂന്നു ഗോളുകള്‍ പായിച്ച ഡല്‍ഹി ഡൈനമോസിന് വിജയം.
പൂനെയുടെ സിറ്റിയുടെ ഹോം ഹ്രൗണ്ടില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഡൈനമോസ് വിജയിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ പിറന്നപ്പോള്‍ ബാക്കി നാല് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു.
മാഴ്‌സലിഞ്ഞോ പോയപ്പോള്‍ പൗളീഞ്ഞോ വന്നു. നാലാം സീസണില്‍ ഡല്‍ഹിയില്‍ നിന്നും പൂനയിലേക്കു മാറിയ മുന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ മാഴ്‌സലിഞ്ഞോയ്ക്ക് പകരമെത്തിയ പൗളിഞ്ഞോയിലൂടെ ദില്ലി ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചു. രണ്ടാം പകുതിയില്‍ 54-ാം മിനുറ്റില്‍ ലാലൈന്‍സ്വാലയും 65-ാം മിനുറ്റില്‍ മത്തിയാസും വലകുലുക്കി ദില്ലിക്ക് ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ ലീഡ് സമ്മാനിച്ചു.
എന്നാല്‍ പൊരുതിക്കളിച്ച പുനെ രണ്ട് മിനുറ്റുകള്‍ക്ക് ശേഷം ആദ്യ ഗോള്‍ നേടി.
90 മിനുറ്റ് പൂര്‍ത്തിയായപ്പോള്‍ 1-3ന് പിന്നിലായിരുന്നു പുനെ സിറ്റി. റഫറി അഞ്ച് മിനുറ്റ് അധികസമയം അനുവദിച്ചതോടെ കളി കനത്തു. എന്നാല്‍ 93-ാം മിനുറ്റില്‍ ലഭിച്ച ഫ്രീകിക്ക് കളഞ്ഞുകുളിച്ചതോടെ പുനൈ ആരാധകര്‍ നിരാശരായി. പെടുന്നനെ മത്സരം അവസാനിക്കാന്‍ ഒരു മിനുറ്റ് മാത്രം ശേഷിക്കേ മാര്‍ക്കോസ് വലകുലുക്കിയെങ്കിലും പുനെ 2-3ന് അടിയറവുപറഞ്ഞു.