നാളത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിശബ്ദരാക്കുമെന്ന് ജംഷഡ്പൂര്‍ എഫ്സി സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ്

നാളെ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിശബ്ദരാക്കുമെന്ന് ജംഷദ്പൂര്‍ എഫ്.സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ്. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും ബ്ലാസ്റ്റേഴ്‌സ് താരവുമായ ഇഷ്ഫാഖ് അഹമ്മദ് ഇത്തവണ സ്റ്റീവ് കോപ്പലിനൊപ്പം ജംഷദ് പൂര്‍ എഫ്.സിക്കൊപ്പമാണ്. ബ്ലാസ്റ്റേഴ്‌സിനെ നേരിടാനായി കഴിഞ്ഞ ദിവസം ടീമിനൊപ്പം കൊച്ചിയില്‍ എത്തിയ ഇഷ്ഫാഖ്, തങ്ങള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിശ്ബദരാക്കാന്‍ കഴിയുമെന്നും.അതിനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്നും പറഞ്ഞു.

പന്ത്രണ്ടാമനായി ആരാധകര്‍ ഉണ്ടാകുന്നത് ഏതൊരു ടീമിനും വലിയ കാര്യമാണ്.എന്നാല്‍ നാളെ ഈ ബ്ലാസ്റ്റേഴ്‌സ് പന്ത്രണ്ടാമനെ നിരാശരാക്കാന്‍ ഉള്ള കഴിവ് ജംഷദ്പൂര്‍ ടീമുനുണ്ട് എന്ന് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ മികച്ച ഫുട്‌ബോള്‍ കാഴ്ചവെക്കും എന്നും അത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സ്വാഭാവികമായും ശബ്ദമില്ലാത്തവരാക്കും എന്നുമാണ് ഇഷ്ഫാഖ് പറഞ്ഞത്.