അങ്കമാലിക്കു ശേഷം ഈ.മ.യൗവുമായി ലിജോ ജോസ് പെല്ലിശ്ശേരി; ടീസര്‍ പുറത്ത് വിട്ടു
അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈ.മ.യൗ ടീസര്‍ പുറത്ത് വിട്ടു. നടന്‍ ജയസൂര്യയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്.
ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ. മ. യൗ. എന്നത്. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.മറ്റുള്ളവരെല്ലാം സിനിമ ചിത്രീകരിക്കുന്ന സ്ഥലങ്ങളില്‍നിന്നു തന്നെ കണ്ടെത്തിയ പുതുമുഖങ്ങളാണ്.
പതിനെട്ട് ദിവസം കൊണ്ടായിരുന്നു ലിജോ ജോസ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
കൊച്ചിയായിരുന്നു പ്രധാനലൊക്കേഷന്‍. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്ന ഹിത്രത്തിന്റെ നിര്‍മാണം രാജേഷ് ജോര്‍ജ് കുളങ്ങരയാണ്. ഡിസംബറില്‍ ചിത്രം തീയേറ്ററില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.