എന്നാലും ഇത്രയ്ക്കു വേണ്ടായിരുന്നു ഭാജി;വിരമിക്കാനുപദേശിച്ച് ആരാധകന് ഹര്‍ഭജന്റെ കുറിക്കു കൊള്ളുന്ന മറുപടി
ദില്ലി: മറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പോലെ തന്നെ ഹര്‍ഭജന്‍ സിങും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അതുപോലെതന്നെ വിമര്‍ശിക്കുന്നവര്‍ക്കൊക്കെ ഉരുളക്കുപ്പേരിപോലെയാണ് ഹര്‍ഭജന്‍ മറുപാടി നല്‍കാറ്. കായിക രംഗത്തു നിന്നും അല്ലാതെയുമുള്ള വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്ന ഹര്‍ഭജനോട് കളിയില്‍ നിന്നും വിരമിക്കാന്‍ ഉപദേശിച്ച വ്യക്തിക്ക് നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
Back to the basics🏏3️⃣🇮🇳🙏✅ pic.twitter.com/wmZKKkwpOo
— Harbhajan Turbanator (@harbhajan_singh) November 22, 2017
കളിക്കളത്തില്‍ വീണ്ടും സജീവമാകാന്‍ പരീശിലനം തുടങ്ങിയകാര്യം വ്യക്തമാക്കി തന്റെ ചിത്രം പങ്കുവെച്ച ട്വീറ്റില്‍, ഇനിയെങ്കിലും വിരമിച്ചുകൂടെ എന്ന് ചോദിച്ചയാള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയാണ് ഭാജി വായടപ്പിച്ചത്.
പ്രായമായ നായക്ക് പുതിയ തന്ത്രങ്ങള്‍ പഠിപ്പിക്കാനാവില്ല എന്ന് പറയാറുണ്ട്. ഭാജി, ക്രിക്കറ്റ് ലോകത്തെ നിങ്ങളുടെ നല്ല ദിനങ്ങള്‍ കടന്നു പോയി കഴിഞ്ഞു. അത് നിങ്ങള്‍ മനസിലാക്കണം. ശോഭയോടെ തന്നെ നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കൂ. നിങ്ങളുടെ മുന്‍ഗാമികള്‍ ചെയ്തത് പോലെ വിഡ്ഡിത്തം കാണിക്കാതിരിക്കൂ. എന്നായിരുന്നു നോയല്‍ സ്മിത്ത് എന്നയാള്‍ ഹര്‍ഭജന് നല്‍കിയ ഉപദേശം.
Back to the basics🏏3️⃣🇮🇳🙏✅ pic.twitter.com/wmZKKkwpOo
— Harbhajan Turbanator (@harbhajan_singh) November 22, 2017
എന്നാല്‍, നിങ്ങളെ പോലുള്ളവര്‍ക്ക് പ്രായമായ നായകള്‍ക്ക് ഇതുപോലെ കുരയ്ക്കാന്‍ മാത്രമേ സാധിക്കുകയുള്ളു എന്നായിരുന്നു ഹര്‍ഭജന്റെ മറുപടി. നിങ്ങള്‍ക്ക് കുരയ്ക്കാന്‍ മാത്രമേ സാധിക്കുകയുള്ളു, അത് തുടര്‍ന്നുകൊള്ളുക. നിങ്ങളുടെ ജീവിതത്തില്‍ നിന്ന് നിങ്ങള്‍ ആര്‍ജ്ജിച്ചിടുത്തതാവും അത്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ മനസു കാണിക്കാത്ത നിങ്ങള്‍ തോറ്റു കഴിഞ്ഞു. എല്ലാ ദിവസവും ഓരോ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ നമുക്ക് കഴിയും.നിങ്ങളുടെ വഴി മറ്റുള്ളവരെ പഠിപ്പിക്കാന്‍ ശ്രമിക്കാതിരിക്കൂ എന്നായിരുന്നു ഹര്‍ഭജന്റെ മറുപടി ട്വീറ്റ്.
Old dog like u can only bark..so plz continue to do that.this is what u have learn I think all ur life..you have already lost the battle coz u have given up on learning new things.everyday there is new thing to learn. Provided we want to learn.dont teach others ur ways https://t.co/anTNHCeBxy
— Harbhajan Turbanator (@harbhajan_singh) November 22, 2017