എട്ട് വയസുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 49കാരന്റെ വധശിക്ഷ നടപ്പിലാക്കി
എട്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത 49കാരന്റെ വധശിക്ഷ നടപ്പിലാക്കി. ജോര്‍ദാന്‍ സ്വദേശിയായ എട്ട് വയസുകാരന്‍ ഒബൈദയെ വധിച്ച കേസില്‍ സ്വന്തം രാജ്യക്കാരനായ നിദാല്‍ ഈസ അബ്ദുള്ളയെ വധശിക്ഷയ്ക്ക് വിധിക്കാന്‍ രണ്ട് വിചാരണക്കോടതികളും ദുബായിലെ പരമോന്നത കോടതിയും വിധിച്ചിരുന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ മുന്നില്‍ ഇയാള്‍ ദയാഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു. വിചാരണക്കോടതി വിധിച്ച വധശിക്ഷ ദുബായ് ഭരണാധികാരി ശരിവച്ചതോടെ പ്രതിയെ ദുബായ് പൊലീസിന്റെ ഫയറിംഗ് സ്‌ക്വാഡിലെ അംഗങ്ങള്‍ വെടിവച്ച് കൊല്ലുകയായിരുന്നു.