കുട്ടിയാനയെ രക്ഷിച്ച മനുഷ്യര്‍ക്ക് നന്നിഅറിയിച്ച് കാട്ടാനക്കൂട്ടം; വൈറല്‍ വീഡിയോ
മനുഷ്യരും ആനകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാകുന്ന നമ്മുടെ നാട്ടില്‍ നിന്ന് മനംകവരുന്ന ഒരു വീഡിയോ വയറലാകുകയാണ്. കാടുവിട്ട് നാടുകാണാന്‍ ഇറങ്ങിയ ആനക്കൂട്ടത്തില്‍നിന്ന് കൂട്ടത്തിലെ കുട്ടിയാന വഴിയിലെ പൊട്ടകിണറ്റില്‍ വീണുപോയി. കിണറ്റില്‍വീണ ആനക്കുട്ടിക്ക് കാവലായി പുലരുംവരെ ആനക്കൂട്ടവും അവിടെ നിലയുറപ്പിച്ചു. നേരം പുലര്‍ന്ന് ആളുകളെത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആനക്കൂട്ടം അവര്‍ക്ക് വഴി മാറികൊടുക്കുകയായിരുന്നു.
ഒടുവില്‍ ജെ സി ബി എത്തിച്ച് ആനക്കുട്ടിക്ക് വഴിയുണ്ടാക്കി കൊടുത്തു. കുട്ടിയാന കരകയറുന്നത് കണ്ട ആനക്കൂട്ടം ഉടനെത്തന്നെ കുട്ടിയാനയുടെ അടുത്തേക്ക് ഓടിയെത്തി. മകനെ രക്ഷപ്പെടുത്തിയ മനുഷ്യര്‍ക്ക് അമ്മ തുമ്പികൈ ഉയര്‍ത്തി നന്നികാട്ടി. തുടര്‍ന്ന് ആനക്കൂട്ടം കുട്ടിയാനയെയും കുട്ടി തിരികെ കാടുകയറി.
വീഡിയോ: