ഓപ്പറേഷന്‍ തിയറ്ററില്‍ കയറി രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചു

തലശേരി ജനറല്‍ ആശുപത്രിയിലെ ഡോ. രാജീവ് രാഘവനാണ് മര്‍ദ്ദനമേറ്റത്. കതിരൂര്‍ സ്വദേശികളായ രതീഷ്, രമേശ് ബാബു എന്നിവരാണ് ഡോക്ടറെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറി മര്‍ദ്ദിച്ചത്. തിയറ്ററിനകത്തുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കളാണിവര്‍. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ ഒ.പി ജോലി ബഹിഷ്‌കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.