രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്; ശശികലക്ക് വീണ്ടും തിരിച്ചടി
രണ്ടില ചിഹ്നത്തിന് അവകാശമുന്നയിച്ചുള്ള ശശികല – ദിനകരന്‍ വിഭാഗത്തിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗത്തിന്. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് എതിര്‍ചേരിയിലായിരുന്ന ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ചിഹ്നത്തിന് അവകാശവാദമുന്നയിച്ചതിനെ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിച്ചത്. രാഷ്ട്രീയ കളികള്‍ മാറിമറിഞ്ഞതോടെ പനീര്‍സെല്‍വവും പളനിസാമിയും ഒന്നായി. അതോടെ ചിഹ്നവും അവര്‍ക്കു ലഭിക്കുകയായിരുന്നു.