തെന്നിന്ത്യന്‍ സിനിമാതാരം നമിത വിവാഹിതയായി
തെന്നിന്ത്യന്‍ സിനിമ താരം നമിത വിവാഹിതയായി. സുഹൃത്ത് വീര്‍ എന്ന വീരേന്ദ്ര ചൗധരിയാണ് വരന്. തിരുപ്പതിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചെന്നൈയില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും.
തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളിലഭിനയിച്ച നമിത അടുത്തകാലം വരെ സിനിമയില്‍ സജീവമായിരുന്നു. തെലുങ്കു തമിഴ് സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന നമിത മലയാളത്തില്‍ ബ്ലാക്ക്സ്റ്റാലിനിലും പിന്നീട് പുലിമുരുകനിലും അഭിനയിച്ചിട്ടുണ്ട്.
വിജയ് ചിത്രം അഴകിയ തമിഴ് മകന്, ഞാന്‍ അവന് അല്ലൈ, വ്യാപാരി തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഗ്ളാമര്‍ വേഷങ്ങളിലൂടെയാണ് നമിത ആരാധക പ്രീതി സമ്പാദിച്ചത്.