പറഞ്ഞത് പോലെ അഭിനയിച്ചില്ല ; ലൊക്കേഷനില്‍ നായികയ്ക്ക് സംവിധായകന്‍ വക ഉഗ്രന്‍ തല്ല്

സിനിമയെ സ്വപ്നം കണ്ടു നടക്കുന്ന ലക്ഷക്കണക്കിന്‌ യുവാക്കള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. കഴിവ് മാത്രമല്ല ഭാഗ്യവും സിനിമയുടെ കാര്യത്തില്‍ ഒരു അത്യാവശ്യ ഘടകമാണ്. കഴിവില്ലാത്ത പലരും സിനിമയില്‍ പച്ച പിടിച്ച് പോകുന്നത് ഈ ഭാഗ്യത്തിന്റെ പിന്‍ബലത്തിലാണ്. എന്നാല്‍ അവസരം ലഭിച്ചിട്ടും സിനിമയെ ഗൌരവമായി സമീപിക്കാത്തവരും ഉണ്ട്. തങ്ങള്‍ക്ക് എല്ലാമറിയാം എന്ന ഭാവമുള്ളവരാണ് അവരൊക്കെ. മലയാള സിനിമയിലെ ചില യുവതാരങ്ങള്‍ അതിനു ഉദാഹരണമാണ്. അത്തരത്തില്‍ ക്യാമറയുടെ മുന്‍പില്‍ വന്നു ചിരിച്ചു കളിച്ചു നിന്ന യുവനായികയ്ക്ക് കിട്ടേണ്ടത് കിട്ടി.

തോട്ര എന്ന തമിഴ് സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ഒരു രംഗവും മര്യാദയ്ക്ക് ചെയ്യാതെ, ഒട്ടും ഗൗരവമില്ലാതെ രംഗങ്ങള്‍ ചെയ്തുകൊണ്ടിരുന്ന നടിയെ സംവിധായകന്‍ പരസ്യമായി തല്ലുകയായിരുന്നു. യുവനടി വീണയ്ക്കാണ് അടി കൊണ്ടത്. മധുരാജാണ് തോട്രയുടെ സംവിധായകന്‍. മുതിര്‍ന്ന നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ സഹസംവിധായകനായ മധുരാജിന്റെ ആദ്യ ചിത്രമാണ് തോട്ര. എന്തായാലും നടിയെ മര്‍ദ്ദിച്ച സംഭവം തമിഴകത്ത് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിയ്ക്കുകയാണ്. സംവിധായകനു എതിരെ പരാതി നല്‍കുമെന്നാണ് നടിയുടെ മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ പല തവണ വിലക്കിയിട്ടും അനുസരിക്കാന്‍ കൂട്ടാക്കാതെ അവസാനം സംവിധായകന്‍ അടിച്ചു പോവുകയായിരുന്നു എന്നാണു ലൊക്കേഷനില്‍ ഉള്ളവര്‍ പറയുന്നത്. മുന്‍പ് മൃഗം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നടി പത്മപ്രിയയെ സംവിധായകന്‍ അടിച്ചത് വന്‍ വിവാദമായിരുന്നു.