സ്വിസ് മലയാളി വനിതകള്‍ നേതൃത്വം നല്‍കുന്ന എയ്ഞ്ചല്‍സ് ബാസലിന്റെ ചാരിറ്റി ലഞ്ച് ശ്രദ്ധേയമായി
ബാസല്‍: സ്വിസിലെ ബാസല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ എയ്ഞ്ചല്‍സിന്റെ ചാരിറ്റി ലഞ്ച് സമാപിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ കേരള കള്‍ചറല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ഭാഗമായ മലയാളി വനിതകളുടെ കൂട്ടായ്മയായ എയ്ഞ്ചല്‍സ് ബാസലും, സെന്റ് ആന്റണീസ് ഇടവക സമൂഹവും ചേര്‍ന്നാണ് ചാരിറ്റി ലഞ്ച് സംഘടിപ്പിച്ചത്.
പരിപാടിയോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ സെന്റ് ആന്റണീസ് ഇടവകയുടെ വികാരി ഫാ. സ്റ്റീഫന്‍ ക്ലെമ്മര്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രസിഡന്റ് ആന്‍സമ്മ മുട്ടാപ്പിള്ളില്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ഫാ. മാര്‍ട്ടിന്‍ പയ്യപ്പിള്ളി, കേരള കള്‍ചറല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ പ്രസിഡന്റ് ലാലു ചിറയ്ക്കല്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
എയ്ഞ്ചല്‍സ് ചാരിറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ചു നടത്തിയ ഹൃസ്വചിത്ര പ്രദര്‍ശനവും കെ.സി.എസ്.സിന്റെ യുവകലാപ്രതിഭങ്ങളുടെ കലാപ്രകടനങ്ങളും സമ്മേളനം ഏറെ ആകര്‍ഷകമാക്കി. റോഷന്‍ പുരയ്ക്കല്‍ അവതാരകയായിരുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന എല്ലാവര്‍ക്കും സെക്രട്ടറി ബോബി ചിറ്റാട്ടില്‍ നന്ദി അറിയിച്ചു.
View more images here