രണ്ട് റണ്‍സിന് ആള് ഔട്ട്; ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് ജയം; ക്രിക്കറ്റില്‍ കേരളത്തിന് ചരിത്ര നേട്ടം, നാണക്കേടിന്റെ റെക്കോര്‍ഡുമായി നാഗാലാന്‍ഡ്
കൊച്ചി:ഇത്തരത്തിലൊരു ബൗളിംഗ് പ്രകടനം ലോക ക്രിക്കറ്റില്‍തന്നെ ആദ്യമാകും. കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അവസാനത്തേതുമാകും. വെറും രണ്ടു റണ്‍സിന് എതിര്‍ടീമിലെ എല്ലാവരെയും പുറത്താക്കുക. മറുപടി ബാറ്റിങിനിറങ്ങി ആദ്യ പന്തില്‍ തന്നെ ജയിക്കുക. കേള്‍ക്കുമ്പോള്‍ അസാധ്യമെന്നു തോന്നാമെങ്കിലും അത് സാധ്യമാക്കി ചരിത്രത്തിലിടം നേടിയിരിക്കുകയാണ് കേരള വനിതാ ക്രിക്കറ്റ് ടീം.
ചരിത്ര നേട്ടത്തോടെ ലോക ക്രിക്കറ്റിന്റെ നെറുകയിലിത്തിരിക്കുകയാണ് കേരളത്തിന്റെ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടീം. ബി.സി.സി.ഐ അണ്ടര്‍ 19 വനിതാ ലീഗില്‍ എതിരാളികളെ വെറും രണ്ടു റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് കേരള വനിതകള്‍ ചരിത്രമെഴുതിയത്. നാഗാലാന്ഡിനെതിരെയായിരുന്നു കേരള വനിതകളുടെ റെക്കോര്‍ഡ് പ്രകടനം. മൂന്നു റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം ആദ്യ പന്തില്‍ത്തന്നെ വിജയത്തിലെത്തി. അതായത് 49.5 ഓവറും 10 വിക്കറ്റും അപ്പോഴും ബാക്കി
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം സ്കോറാണ് നാഗാലാന്‍ഡ് നേടിയ രണ്ടു റണ്‍സ്! 1810ല്‍ ഇംഗ്ലണ്ടിലെ ഓള്‍ഡ് ലോര്‍ഡ്സില്‍ ദ് ബീസ് (The Bs) ഓള് ഇംഗ്ലണ്ട് ടീമിനെതിരെ നേടിയ ആറു റണ്‍സിന്റെ റെക്കോര്‍ഡാണ് നാഗാലാന്‍ഡ് വനിതകള്‍ ‘തകര്‍ത്ത’ത്. നേരത്തെ, ബി.സി.സി.ഐ അണ്ടര്‍ 19 വനിതാ ലീഗില്‍ നാഗാലന്‍ഡും മണിപ്പൂരും തമ്മിലുള്ള മല്‍സരത്തില്‍ 136 വൈഡുകള്‍ പിറന്നത് വാര്‍ത്തയായിരുന്നു. അന്നത്തെ മല്‍സരത്തില്‍ ജയിച്ച നാഗാലാന്‍ഡ് ടീമാണ് ഇത്തവണ രണ്ട് റണ്‍സിന് പുറത്തായി നാണക്കേട് വരുത്തിവച്ചത്.