ഗോളടിച്ചുക്കൂട്ടാന്‍ കട്ടക്കലിപ്പില്‍ ബ്ലാസ്റ്റേഴ്സ്;പിടിച്ചുക്കെട്ടാന്‍ ജംഷഡ്പൂര്‍; കൊച്ചിയിലിന്ന് ആവേശപ്പോരാട്ടം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലെ ഏഴാം മല്‍സരത്തില്‍, കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, ജാംഷെഡ്പൂര്‍ എഫ്.സിയോട് ഏറ്റുമുട്ടും.ലീഗിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാന്‍ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മികച്ച മുന്നേറ്റ നിരായുണ്ടായിരുന്നിട്ടും ആദ്യ മത്സരത്തില്‍ ഗോള്‍ നേടാന്‍ കഴിയാതിരുന്നതിനാല്‍ ആരാധകര്‍ നിരാശയിലാണ്. തുടരെത്തുടരെ എ.ടി.കെ നടത്തിയ ആക്രമണങ്ങളെ അതിജീവിക്കുന്നതിന് കഴിഞ്ഞിലൂടെ, ടീമിന്റെ പ്രതിരോധത്തിന്റെ കരുത്ത് മറ്റ് ടീമുകള്‍ക്കൊരു പാഠമാകും എന്നതില്‍ സംശയമില്ല.
ലീഗില്‍ അരങ്ങേറ്റം കുറിച്ച ജംഷഡ്പൂരും ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിക്കെതിരെ ഗോള്‍ രഹിത സമനിലയാണ് വഴങ്ങിയത്. മുന്‍ മല്‍സരത്തില്‍ ചുവപ്പു കാര്‍ഡ് കണ്ട് കളത്തിന് പുറത്തേക്ക് പോകേണ്ടി വന്ന, കഴിവുറ്റ ആന്‍ഡ്രേ ബിക്കിയുടെ സേവനങ്ങള്‍ കൂടാതെയായിരിക്കും ഐഎസ്എല്‍-ലെ നവാഗതരായ ജാംഷെഡ്പൂര്‍ കേരളത്തിനെതിരേ അണിനിരക്കുക.
മുഖ്യ കളിക്കാര്‍:
കറേജ് പെക്കൂസണ്‍ (കേരളാ ബ്ലാസ്റ്റേഴ്സ്)
കേരളത്തിന്റെ മുന്‍ മല്‍സരത്തില്‍ ആക്രമണമനോഭാവത്തോടെ കളിച്ച ഏക കളിക്കാരന്‍ ഈ 22കാരനായിരുന്നു. ഗോളുകളുകള്‍ക്കായുളള തീവ്ര ദാഹത്തോടെ ആഞ്ഞു പൊരുതിയ ഈ ഘാനാ താരത്തിന്റെ വേഗതയ്ക്കൊപ്പം കിട പിടിക്കുന്നതിന് എ.ടി.കെ പ്രതിരോധത്തിന് ഏറെ വിയര്‍ക്കേണ്ടി വന്നു. മല്‍സര സാഹചര്യങ്ങളോട് ഒരിക്കല്‍ ഇണങ്ങിക്കഴിയുകയും കളിക്കളത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്തു കഴിഞ്ഞാല്‍, മറ്റേത് ടീമുകളുടേയും പ്രതിരോധ നിരയുടെ അടിസ്ഥാനമിളക്കുവാന്‍ ഈ യുവ താരത്തിനാകുമെന്നതില്‍ സംശയമില്ല.
ഇസു അസൂക്ക (ജാംഷെഡ്പൂര്‍ എഫ്സി)
നോര്‍ത്ത് ഈസ്റ്റിനെതിരേയുളള ജാംഷെഡ്പൂരിന്റെ മല്‍സരത്തില്‍ കളിക്കളത്തില്‍ നിറസാന്നിദ്ധ്യമായിരുന്നു ഈ 28-കാരന്‍. കൊച്ചിയില്‍ ആതിഥേയര്‍ക്ക് എതിരേ ഇദ്ദേഹം ഒരിക്കല്‍ക്കൂടി ഭീഷണിയുയര്‍ത്താം. വേഗതയേറിയ പാസ്സുകളും എതിര്‍ ഗോള്‍ മുഖത്തെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങളും കൊണ്ട് ഈ നൈജീരിയന്‍ പ്രതിഭയ്ക്ക് ജാംഷെഡ്പൂരിന്റെ കളിയുടെ ഗതിയും താളവും തന്നെ മാറ്റി മറിക്കുന്നതിന് കഴിയും.
കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി
ഗോള്‍കീപ്പര്‍: പോള്‍ റചൂബ്ക
ഡിഫന്റര്‍മാര്‍: ലാല്‍റുത്താറ, നെമാന്‍ജ ലാക്കിക് പെസിച്ച്, സന്ദേശ് ജിങ്കന്‍, റിനോ ആന്റോ
മിഡ്ഫീല്‍ഡര്‍മാര്‍: സി. കെ. വിനീത്, കറേജ് പെക്കൂസണ്‍, മിലന്‍ സിംഗ്, ദിമിത്ര്‍ ബെര്‍ബാറ്റോവ്, ജാക്കിചന്ദ് സിംഗ്
ഫോര്‍വാര്‍ഡുകള്‍: ഇയാന്‍ ഹ്യൂം
ജാംഷെഡ്പൂര്‍ എഫ്സി:
ഗോള്‍കീപ്പര്‍: സുബ്രതാ പോള്‍
ഡിഫന്റര്‍മാര്‍: ഷൗവിക് ഘോഷ്, അനസ് എടത്തൊടിക, തിരി, സൗവിക് ചക്രബര്‍ത്തി
മിഡ്ഫീല്‍ഡര്‍മാര്‍: ജെറി മാവ്മിംഗ്താംഗ, മെഹ്താബ് ഹുസൈന്‍, ട്രിന്‍ഡാഡ് ഗോണ്‍കാല്‍വ്സ്, സമീഗ് ഡൗട്ടി
ഫോര്‍വാര്‍ഡുകള്‍: ഇസു അസൂക്ക, കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്
മുഖ്യ സ്റ്റാറ്റസ്റ്റിക്കുകള്‍:
മുന്‍പ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന മൂന്ന് താരങ്ങള്‍ ഇന്ന് ജാംഷെഡ്പൂര്‍ എഫ്സി-യുടെ ജേഴ്സിയണിഞ്ഞായിരിക്കും കൊച്ചിയിലെ മൈതാനത്തിലിറങ്ങുക: കീവന്‍സ് ബെല്‍ഫോര്‍ട്ട്, മെഹ്താബ് ഹുസൈന്‍, ഫറൂക്ക് ചൗധരി.
കോച്ച് സ്റ്റീവ് കോപ്പലും ഇഷ്താക് അഹമ്മദും എതിര്‍ ടീമിന്റെ മുഖ്യ പരിശീലകനും സഹ പരിശീലകനുമായി കേരളത്തിലേക്ക് എത്തുന്നത് ഇതാദ്യമായാണ്.