ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ ടീസര്‍ വന്‍ ഹിറ്റ്
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ ടീസര്‍ പുറത്തു വിട്ടു. ഇന്നലെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടത്. മമ്മുട്ടി തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. കാത്തിരുന്ന ആരാധകര്‍ക്ക് ആവേശമായി കിടിലന്‍ ലുക്കിലാണ് മെഗാസ്റ്റാര്‍ ചിത്രത്തില്‍ എത്തുന്നത്.
മമ്മൂട്ടിക്കൊപ്പം മികച്ച വേഷത്തില്‍ ഉണ്ണി മുകുന്ദനുമെത്തുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. അജയ് വാസുദേവ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്. ക്യാമ്പസ് ത്രില്ലറായ ചിത്രത്തില്‍ കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഉണ്ണി മുകുന്ദന്‍ പൊലീസ് ഉദ്യോഗസ്ഥനായ ജോണ്‍ തെക്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച് മുഹമ്മദാണ് നിര്‍മിക്കുന്നത്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം. വരലക്ഷ്മി ശരത്കുമാര്‍, ഗോകുല്‍ സുരേഷ്, മഹിമ നമ്പ്യാര്‍, പൂനം ബജ്വ, മഖ്ബൂല്‍ സല്‍മാന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഡിസംബര്‍ 21ന് ചിത്രം റിലീസാകും.