വിവാഹമോചനം നടത്തിക്കാന്‍ നടക്കുന്നവര്‍ കാത്തിരുന്ന് മടുക്കുമെന്ന് നടി ശ്വേതാമേനോന്
മികച്ച വേഷങ്ങളിലൂടെയും അഭിനയത്തിലൂടെയും മലയാള പ്രേഷകരുടെ മനസ്സില്‍ ഇടംനേടിയ നടിയ താരമാണ് ശ്വേതാമേനോന്. അഭിനയത്തിനൊപ്പം ശക്തമായ നിലപാടുകൊണ്ടുകൂടി ശ്രദ്ധേയമാണ് ശ്വേതാമേനോന്. മലയാളത്തിലെ അരങ്ങേറ്റവും ബോളിവുഡിലേക്കുള്ള യാത്രയും തിരിച്ച് മലയാളത്തിലെത്തിയതുമെല്ലാം ആരാധകര്‍ ആഘോഷിച്ചിരുന്നു. മറുവശത്ത് വിമര്‍ശകരാകട്ടെ ആദ്യ വിവാഹമോചനവും, കളിമണ്ണ് എന്ന ചിത്രത്തിലെ പ്രസവരംഗവുമെല്ലാം വിവാദമാക്കുകയാണ് ചെയ്തത്.
വിവാഹമോചനത്തിന് ശേഷം അഭിനയത്തില്‍ ശ്രദ്ധയൂന്നീയ താരം ഏറെക്കാലത്തിന് ശേഷമാണ് വള്ളത്തോളിന്റെ കൊച്ചു മകനായ ശ്രീവത്സന്‍ മേനോനെ വിവാഹം ചെയ്തത്. ഇപ്പോഴിതാ ഈ ബന്ധവും വിവാഹമോചനത്തിലേക്കെന്നാണ് പാപ്പരാസികള്‍ പ്രചരിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ശ്വേതാ മേനോന് വിവാഹ മോചിതയായി എന്ന തരത്തില്‍ പോലും വാര്‍ത്തകള്‍ പ്രചരിച്ചു. ഇക്കൂട്ടര്‍ക്കെല്ലാം ചുട്ട മറുപടിയുമായാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കാണുമ്പോള്‍ ചിരി മാത്രമാണുള്ളതെന്നും അര്‍ഹിക്കുന്ന അവജ്ഞയോടെ അത് തള്ളിക്കളയുകയാണെന്നും ശ്വേത വ്യക്തമാക്കി. സന്തോഷകരമായ ദാമ്പത്യമാണ് ഇവര്ക്കിടയിലെന്ന് അടുത്ത സുഹൃത്തുകളും പറയുന്നു. ദമ്പതികള്‍ക്ക് അഞ്ചുവയസുള്ള കുട്ടിയും ഉണ്ട്. എന്തായാലും വിവാഹമോചനം നടത്തിക്കാന്‍ നടക്കുന്നവര്‍ കാത്തിരുന്ന് മടുക്കുമെന്നുറപ്പാണ് എന്ന് നടി പറയുന്നു.