ബൈയ്ക്ക് വാങ്ങാനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാലയത്തിനു വില്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാലയത്തിനു വില്‍ക്കാന്‍ ശ്രമം, യുവാക്കള്‍ പോലീസ് പിടിയില്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദില്ലിയിലെ കമല മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനില്‍ എസ് ഐ സുനില്‍കുമാറിന്റെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം കോളുകള്‍ വന്നുകൊണ്ടിരുന്നു. സുന്ദരിയായ പുതിയ ഒരു പെണ്‍കുട്ടി കൈവശം ഉണ്ട് എന്നായിരുന്നു ഫോണിലൂടെയുള്ള സന്ദേശം. യുവാക്കള്‍ക്കു നമ്പര്‍ തെറ്റി വിളിച്ചതാണ് എന്നു തിരിച്ചറിഞ്ഞ പോലീസ് വേശ്യാലായ നടത്തിപ്പുകാരന്റെ വേഷം ഏറ്റെടുക്കുകയായിരുന്നു.

തുടര്‍ന്ന് യുവാക്കളുമായി പണം സംബന്ധിച്ചു കരാര്‍ ഉറപ്പിച്ചു. പിന്നീട് യുവാക്കള്‍ അറിയിച്ചതു പോലെ വേഷം മാറിയ പോലീസ് സംഘം റെയില്‍വേ സ്റ്റേഷനില്‍ എത്തി. ഗൂഡ്ഗാവിലെ ഇഫോക ചൗകില്‍ വച്ചു കുട്ടിയെ കൈമാറാനായിരുന്നു വ്യവസ്ഥ. രണ്ടു ലക്ഷം രൂപ നല്‍കാം എന്നായിരുന്നു വ്യവ്സ്ഥയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ അവസാന നിമിഷം പദ്ധതി മാറ്റി. ഇതു മുന്‍കൂട്ടി കണ്ട പോലീസ് ഇവരെ കുടുക്കാനുള്ള കെണികള്‍ നേരുത്തെ തയാറാക്കിരുന്നു. ചെറിയ സംഘട്ടനത്തിലുടെ ഇവരെ പൊലീസിന് പിടികൂടാനായി.

ബീഹാര്‍ സ്വദേശികളായ അമര്‍, ഷാ എന്നിവരേയാണു പോലീസ് പിടിയിലായത്. പെണ്‍കുട്ടിയെ പ്രണയം നടിച്ചാണു കടത്തികൊണ്ടു വന്നത് എന്നു യുവാക്കള്‍ പറയുന്നു. പ്രതിഫലമായി ലഭിക്കുന്ന പണം കൊണ്ടു ബൈയ്ക്ക് വാങ്ങാനായിരുന്നു ഇവരുടെ ഉദ്ദേശമെന്ന് പോലീസ് പറയുന്നു.