ഇന്ത്യയില്‍ ബലാല്‍സംഗവും ബിസിനസാകുന്നു;ഇരയുടെ കരച്ചില്‍ ഉറക്കെയാണെങ്കില്‍ ദൃശ്യത്തിന് പറയുന്ന വില; 30 മിനിട്ട് വരെയുള്ള വീഡിയോകള്‍ക്ക് തുക കൂടും
ലൈംഗിക വൈകൃതങ്ങള്‍ ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് വഴിവെക്കുമ്പോള്‍ പലപ്പോഴും ഇരയാക്കപ്പെടുന്നത് പെണ്‍കുട്ടികളാണ്.തൊട്ടിലിലുറങ്ങുന്ന കൈക്കുഞ്ഞ് മുതല്‍ വയോധിക വര പലപ്പോഴും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു.പുരുഷനില്‍ നുരഞ്ഞ് പൊങ്ങുന്ന ലൈംഗിക ദാഹം തീര്‍ക്കാന്‍ പ്രലോഭിപ്പിക്കുന്നു,ഭീഷണിപ്പെടുത്തുന്നു, ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുന്നു. അതിനും വിധേയപ്പെടുന്നത് സ്ത്രീകള്‍ തന്നെ.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴിയാണ് നാലുപേര്‍ ചേര്‍ന്ന് രേഖയെ തട്ടിക്കൊണ്ടുപോയത്.അവര്‍ അവളെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. നടന്നത് ആരെയും അറിയിക്കില്ലെന്നും വീഡിയോ നശിപ്പിക്കണമെന്നും അവള്‍ അവരുടെ കാലുപിടിച്ചു കരഞ്ഞു. എന്നാല്‍ അവളുടെ വാക്കുകള്‍ അവര്‍ ചെവിക്കൊണ്ടില്ല. കാരണം ബലാല്‌സംഗത്തിലൂടെ അവര്‍ ഉദ്ദേശിച്ചത് ബിസിനസാണ്.
വീട്ടിലെത്തിയ രേഖ ഭയം കൊണ്ട് നടന്നതൊന്നും ആരെയും അറിയിച്ചില്ല.കുറച്ചുദിവസങ്ങള്‍ക്ക് ശേഷം അവളുടെ സഹോദരന്‍ തനിക്ക് വാട്സാപ്പില്‍ ലഭിച്ച വീഡിയോ ദൃശ്യവുമായി അവളുടെ അടുത്തെത്തി. അത് അവള്‍ ബലാത്സംഗം ചെയ്യപ്പെട്ട ദൃശ്യങ്ങളായിരന്നു. അവള്‍ തകര്‍ന്നുപോയി. നടന്നത് മാതാപിതാക്കളോട് പറയാനും പോലീസില്‍ പരാതിപ്പെടാനും അവള്‍ തീരുമാനിച്ചു. പോലീസും വളരെ ഊര്‍ജിതമായി അന്വേഷണം നടത്തി.
പ്രതികളെ കൈയ്യോടെ പിടിച്ചു.പിന്നീട് പൊലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. രേഖയുടെ ദൃശ്യങ്ങള്‍ റേപ് പോണ്‍ എന്ന പേരില്‍ അവര്‍ പലര്‍ക്കും വിറ്റുകഴിഞ്ഞിരുന്നു. ഇത്തരം ദൃശ്യങ്ങള്‍ വാങ്ങാന്‍ വന്‍തിരക്കാണ്.പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പല പ്രാദേശിക മൊബൈല്‍ റീചാര്‍ജ് കടക്കാരും അഞ്ഞൂറുരൂപക്ക് ഇത്തരം ദൃശ്യങ്ങള്‍ വിറ്റുകൊണ്ടിരിക്കുന്നത് കണ്ടെത്തി.
ഉത്തര്‍പ്രദേശില്‍ വളരെ വിപുലമായി വളര്‍ന്നുകൊണ്ടിരിക്കുന്ന റേപ് പോണ്‍ ബിസിനസ്സിനെ കുറിച്ച് പുറംലോകം അറിയുന്നത് രേഖയുടെ കേസിലൂടെയാണ്.
ഉത്തര്‍പ്രദേശില്‍ തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുന്ന ബിസിനസ്സാണ് റേപ് പോണ്‍. ഉത്തര്‍പ്രദേശില്‍ മാത്രമൊതുങ്ങുന്നില്ല. ഇന്ത്യയിലെ പലഭാഗങ്ങളിലും ഇത്തരം വീഡിയോകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. പോലീസുകാരുടെ ഒത്താശയും ഈ ബിസിനസ്സ് പടര്‍ന്നു പന്തലിക്കാന്‍ സഹായകമാകുന്നെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മാനത്തിനു വിലയിട്ട് ചതിയന്മാര്‍ നേടിയെടുക്കുന്ന തുകയില്‍ ഒരംശം ഓരോ മാസവും കൃത്യമായ പോലീസുകാരുടെ കൈകളില്‍ എത്തുന്നുണ്ടത്രേ.
‘പോണ്‍ സിനിമകള്‍ കാണാനാളില്ല. ഇപ്പോള്‍ റേപ്പ് വീഡിയോകള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. 10 മിനിട്ട് മുതല്‍ 30 മിനിട്ട് വരെയുള്ള വീഡിയോകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. 300 രൂപ മുതല്‍ 500 വരെയാണ് ഒരു വീഡിയോക്ക് ഈടാക്കുന്നത്. വീഡിയോയുടെ വ്യക്തത അനുസരിച്ച് റേറ്റ് കൂടും. വിവിധ ഏജന്റുകള്‍ വഴിയാണ് വീഡിയോകള്‍ കച്ചവടക്കാര്‍ക്ക് ലഭിക്കുന്നത്. രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ കച്ചവടക്കാര്‍ക്ക് മുടക്കേണ്ടി വരും. ആവശ്യക്കാര്‍ക്ക് കൊടുക്കുന്നതിന് മുമ്പ് കച്ചവടക്കാരുടെ വക ഒരു ‘ക്ലീനപ്പ്’ ഉണ്ട്. റേപ്പ് ചെയ്യുന്നവരുടെ മുഖങ്ങള്‍ മറക്കുന്നതിനെയാണ് ക്ലീനപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതേ സമയം ഇരയുടെ മുഖത്തിന് നല്ല തെളിച്ചവും വേണം. ശബ്ദമുള്ള വീഡിയോക്കാണ്, അതായത് ഇരയുടെ കരച്ചില്‍ ഉള്ള വീഡിയോകള്‍ക്കാണ് കൂടുതല്‍ വില. കരച്ചിലിന്റെ ശബ്ദം കൂടുന്തോറും വിലയുമേറും.
വീഡിയോ എടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള ബലാത്സംഗത്തിന് പ്രചാരമേറിയിരിക്കുകയാണ്. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ബ്ലാക്ക്മെയില്‍ മാത്രം ലക്ഷ്യം വച്ചല്ലെന്ന് സാരം. ബലാത്സംഗവും കച്ചവടവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നിസാര വിലക്ക് മറ്റു പോണ്‍ വീഡിയോകള്‍ ലഭിക്കുമ്പോഴാണ് യഥാര്‍ത്ഥ ദൃശ്യങ്ങള്‍ക്ക് വേണ്ടി പണം മുടക്കാന്‍ ആളുകള്‍ തയ്യാറാകുന്നത്.
നിയമ വ്യവസ്ഥയും നിയമപാലകരും ഇതൊന്നും കാണുന്നുമില്ല കേള്‍ക്കുന്നതുമില്ല.രാഷ്ട്രീയക്കാര്‍ അധികാരം കൈക്കലാക്കാനും, എതിര്‍പാര്‍ട്ടിയെ കുറ്റം പറയാനും മാത്രമേ വായ തുറക്ക്. പൊതുജനംഎന്നും കഴു..കള്‍ തന്നെ.