മുരളി വിജയ്ക്ക് സെഞ്ച്വറി; ഇന്ത്യ ശക്തമായ നിലയില്‍
നാഗ്പൂര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു. ആദ്യ ഇന്നിങ്സില്‍ 203 റണ്‍സിന് പുറത്തായ ശ്രീലങ്കയ്ക്കെതിരെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 173 എന്ന നിലയിലാണ് ഇന്ത്യയിപ്പോള്‍. ഉച്ചഭക്ഷണത്തിന് ശേഷമുള്ള രണ്ടാം സെഷനില്‍ ബാറ്റിങ് പുനരാംഭിക്കുമ്പോള്‍ സെഞ്ച്വറിയുമായി (102 റണ്‍സ്) മുരളി വിജയ്യും 63 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.
ആദ്യ ദിനം ഇന്ത്യന്‍ ബൗളിങ് നിര കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 205ല്‍ അവസാനിക്കുകയായിരുന്നു. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ അശ്വിന് നാലും ജഡേജ മൂന്നും വിക്കറ്റു വീഴ്ത്തിയപ്പോള്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യക്ക് ഏഴ് റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റ് നഷ്ടമായിരുന്നു.
അതിനു ശേഷം ഒത്തുചേര്‍ന്ന വിജയ്-പൂജാര സഖ്യം ഇന്ത്യയെ പതിയെ കളിയിലേക്ക് തിരികെ കൊണ്ട് വന്നു. കരുതലോടെ ബാറ്റ് വീശിയ ഇവര്‍ ഇന്ത്യക്ക് മത്സരത്തില്‍ മേല്‍ക്കൈ നല്കി.വെളിച്ചക്കുറവ് വില്ലനായ ആദ്യ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.