വിജയം തുടര്‍ക്കഥയാക്കാന്‍ ഗോവ;ആദ്യ ജയം തേടി മുംബൈ; ഐഎസ്എല്ലില്‍ ഇന്ന് കരുത്തന്മാരുടെ ആവേശപ്പോരാട്ടം
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ നാലിലെ അടുത്ത മല്‍സരത്തില്‍, മുംബൈ സിറ്റി എഫ്സി ഇന്ന് മുംബൈ ഫുട്ബോള്‍ അരീനയില്‍ തങ്ങളുടെ തട്ടകത്തില്‍ മല്‍സരത്തിനായി തയ്യാറെടുക്കുമ്പോള്‍ എതിരാളികളായെത്തുന്നത് ആദ്യ മത്സരത്തില്‍ ആവേശ ജയം സ്വന്തമാക്കിയ എഫ്.സി ഗോവ. ആരംഭ മല്‍സരത്തില്‍ ചെന്നെയിന്‍ എഫ്സി-യ്ക്ക് എതിരെ ഏറെ വിയര്‍പ്പൊഴുക്കി നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് എഫ്സി ഗോവ. ആതിഥേയര്‍ക്കാകട്ടെ, ഇതേ വരെ അവരുടെ ആദ്യ പോയിന്റും ഗോളും നേടാത്ത നിരാശയും. ലീഗിലെ നവാഗത ടീമായ ബംഗളൂരു എഫ്സി-യില്‍ നിന്നേറ്റ 2-0 എന്ന ഗോള്‍ നിലയിലുളള പരായം, അവരെ അല്‍പ്പം സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട് എന്ന് തന്നെ വേണം കരുതാന്‍.
മുംബൈ സിറ്റി എഫ്സി
മുംബൈ പരിശീലകന്‍ അലക്സാന്ത്രെ ഗ്വുയിമാരെസ്, താന്‍ മുന്‍ഗണന നല്‍കുന്ന 4-2-3-1 എന്ന ക്രമത്തിലുളള വിന്യാസത്തില്‍ കളിക്കുന്നതിനായിരിക്കും കൂടുതല്‍ സാദ്ധ്യത. ഇത് ആക്രമണത്തിന് കൂടുതല്‍ വഴി തെളിക്കുകയും മൂര്‍ച്ച നല്‍കുകയും ചെയ്യും.
ഗോള്‍കീപ്പര്‍: അമരീന്ദര്‍ സിംഗ്
ഡിഫന്റര്‍മാര്‍: രാജു ഗായ്ക്കവാഡ്, ലൂസിയന്‍ ഗോയിന്‍, ജര്‍സണ്‍ വിയറിയ, അയ്ബൊര്‍ലാംഗ് ഖോംഗ്ജീ
മിഡ്ഫീല്‍ഡര്‍മാര്‍: ലിയോ കോസ്റ്റ, സെഹ്നാജ് സിംഗ്, അബിനാഷ് റൂയിദാസ്, എവര്‍ട്ടണ്‍ സാന്റോസ്, അചിലേ എമാന
ഫോര്‍വാര്‍ഡുകള്‍: ബല്‍വന്ത് സിംഗ്
എഫ്സി ഗോവ
മുഖ്യ പരിശീലകന്‍ സെര്‍ജിയോ ലൊബേര, ചെന്നൈയില്‍ നടന്ന എവേ മല്‍സരത്തില്‍ ചെന്നൈയ്ക്ക് മുകളില്‍ ഗംഭീര വിജയം കൈവരിച്ച 3-4-3 എന്ന വിജയ വിന്യസനത്തില്‍ തന്നെയാകും പരിശീലകന്‍ താരങ്ങളെ മുംബൈയ്ക്ക് എതിരേയും അണി നിരത്തുക.
ഗോള്‍കീപ്പര്‍: ലക്ഷമികാന്ത് കട്ടിമണി
ഡിഫന്റര്‍മാര്‍: സെര്‍ജിയോ ജസ്റ്റി, ചിംഗ്ലന്‍സന സിംഗ്, മുഹമ്മദ് അലി
മിഡ്ഫീല്‍ഡര്‍മാര്‍: നാരായണന്‍ ദാസ്, ബ്രൂണോ പിന്നേരോ, പ്രണോയ് ഹാല്‍ദെര്‍, മാനുവേല്‍ അറാന
ഫോര്‍വാര്‍ഡുകള്‍: മന്ദാര്‍ റാവു ദേശായി, ഫെറാന്‍ കോറോമിനാസ്, മാനുവേല്‍ ലാന്‍സറോട്ടി