കൊല്ലത്ത് പശുവിനെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍; പിടിയിലായത് പീഡന വീരന്‍

കൊല്ലം:കുളത്തുപ്പുഴയില്‍ പശുവിനെ ലൈംഗികമായി ഉപദ്രവിച്ചയാളെ പോലീസ് പിടിക്കൂടി.കുളത്തുപ്പുഴ വില്ലുമല സ്വദേശി ലാല്‍ കുമാറാണ് പോലീസ് പിടിയിലായത്.

അയല്‍വാസിയുടെ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.ഇത് പശുവിന്റെ ഉടമ കണ്ടുപിടിച്ചതോടെ ഇയാള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പശുവിന്റെ ഉടമ പോലീസില്‍ പരാതി നല്‍കുകയും, പോലീസ് നടത്തിയ തെരച്ചിലില്‍ കുളത്തുപ്പുഴ ബസ് സ്റ്റാന്‍ഡില്‍ വച്ച് ഇയാളെ പിടികൂടുകയുമായിരുന്നു.

പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.ഇതിനു മുന്‍പും ഇയാള്‍ ലൈംഗിക പീഡനത്തിന് പോലീസ് പിടിയിലായിട്ടുണ്ടെന്ന് കുളത്തുപ്പുഴ പോലീസ് പറഞ്ഞു.കൗരച്ച് വര്ഷങ്ങള്ക്കു മുന്‍പ് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കുറ്റത്തിനാണ് ഇയാളെ മുന്‍പ് പോലീസ് പിടികൂടിയത്.