കെ എസ്ആ ര്‍ ടി സി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിമുട്ടി 28 പേര്‍ക്ക് പരിക്കേറ്റു

എം.സി റോഡില്‍ അടൂര്‍ അരമനപ്പടിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിമുട്ടി 28 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.15 നാണ് അപകടം നടന്നത്. ഡീസല്‍ കയറ്റി വന്ന ടാങ്കര്‍ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രി, അടൂര്‍ ഹോളിക്രോസ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ് ഇവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.