നടിയെ ആക്രമിച്ച കേസിലെ മാധ്യമ ചര്‍ച്ചക്കെതിരെ അന്വേഷണ സംഘം കോടതിയിലേക്ക്
ദിലീപിനെ എട്ടാം പ്രതിയാക്കിയും മുന്‍ ഭാര്യ മഞ്ജു വാരിയരെ പ്രധാന സാക്ഷിയാക്കിയും ചൊവ്വാഴ്ചയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അന്നുതന്നെ കുറ്റപത്രത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിനംപ്രതി വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സാക്ഷികളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിനാല്‍ ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മറ്റും മാധ്യമങ്ങള്‍ നടത്തരുതെന്നാണു പൊലീസിന്റെ ആവശ്യം.
കേസിലെ കുറ്റപത്രം ചര്‍ച്ച ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. സാക്ഷികളുടെ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍ അവര്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. സിആര്‍പിസി 327 (32) പ്രകാരമാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.