പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: ഏറെ ചര്‍ച്ച ചെയ്ത സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയാതായി റിപ്പോര്‍ട്ട്. നേരത്തേ, പദ്മാവതി കേരളത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന തലവന്‍ സുക്ദേവ് സിംഗ് ഭീഷണി മുഴക്കിയിരുന്നു.
ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം റാണി പദ്മാവതിയുടെ ചരിത്രം വളച്ചൊടിക്കുന്നു എന്നാരോപിച്ചാണ് സംഘപരിവാര്‍ സംഘടനകളുടെയും രജപുത് സംഘടനയായ കര്‍ണിസേനയുടെയും പ്രതിഷേധം. ചിത്രം ഡിസംബര്‍ ആദ്യം റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. വിവാദമായ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും എടുത്ത് മാറ്റണമെന്നും ആവശ്യമുണ്ട്.