മലയാളം നെഞ്ചേറ്റിയ ഗോകുലിനെ ജയസൂര്യ കൈപ്പിടിച്ചുയര്‍ത്തി; ‘ഗബ്രി’ എന്ന ചിത്രത്തില്‍ ഗോകുല്‍ രാജും
സ്വകാര്യ ചാനലിലെ ഒരു പരിപാടിയില്‍ അതിഥി താരമായി എത്തിയപ്പോഴാണ് ജയസൂര്യ ഗോകുലിനെ ആദ്യമായി കാണുന്നത്. ജന്മനാ കാഴ്ചശക്തിയില്ലാത്ത ഗോകുല്‍ പക്ഷെ പരിമിതികളെ തന്റെ കഴിയും ഊര്‍ജ സ്വലതകൊണ്ടും നേരിടുമ്പോള്‍ ഗോകുലിനെ കാണുന്നവര്‍ക്കും ആത്മ വിശ്വാസം നൂറുമടങ്ങ് വര്‍ധിക്കും.
പരിപാടിക്കിടെ കലാഭവന്‍ മണിയുടെ ‘മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ’ എന്ന് തുടങ്ങുന്ന ഗാനം ഹൃദയത്തിലേറ്റി ആലപിച്ച് ഗോകുല്‍ ജയസൂര്യയുടെ മാത്രം അല്ല മലയാളികളുടെ മുഴുവന്‍ കണ്ണ് നനയിച്ചു.ഇപ്പോഴിതാ, ഗോകുല്‍ രാജിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയിരിക്കുകയാണ് ജയസൂര്യ.
രാജേഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍മ്മിച്ച് നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെരൊരു ഗാനം ആലപിക്കുന്നത് ഗോകുലാണ്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. ‘ഗബ്രി’ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ജയസൂര്യ തന്നെയാണ് വെളിപ്പെടുത്തിയത്. ‘എന്റെ പുതിയ ചിത്രമായ ‘ഗബ്രി’യിലേക്ക് കോമഡി ഉത്സവത്തില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ട ‘ഗോകുല്‍ രാജ്’ എന്ന കൊച്ചു മിടുക്കനേയും സിനിമ ലോകത്തേയ്ക്ക് എത്തിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു’ എന്ന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.