വിവാഹത്തിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
വിവാഹത്തിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിന് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. 15 വയസുകാരിയായ അഞ്ജലിയാണ് മരിച്ചത്. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ തുടര്‍പഠനങ്ങള്‍ക്ക് വിട്ടിരുന്നില്ല. ഇതിനിടയിലാണ് വീട്ടുകാര്‍ പെണ്‍കുട്ടിയ്ക്ക് വിവാഹ ആലോചനകള്‍ തുടങ്ങിയത്. വിവാഹം ആലോചിച്ച യുവാവിന്റെ ചിത്രം ബന്ധുക്കള്‍ വാട്സാപ്പ് വഴി പെണ്‍കുട്ടിയുടെ വീട്ടില്‍ അയച്ച് കൊടുത്തിരുന്നു.
എന്നാല്‍ ഈ യുവാവിനെ കല്യാണം കഴിക്കാന്‍ പെണ്‍കുട്ടിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. യുവാവിന് നിറം കുറവാണെന്നാണ് പെണ്‍കുട്ടി ഇതിന് കാരണമായി പറഞ്ഞത്. വീണ്ടും ഇതേ വിവാഹത്തിന് നിര്‍ബന്ധിച്ചതോടെയാണ് അഞ്ജലി ആത്മഹത്യ ചെയ്തത്. ഫാനില്‍ സാരി കുടുക്കി അതില്‍ കെട്ടിത്തൂങ്ങിയാണ് അഞ്ജലി ജീവനൊടുക്കിയത്.