കേളി സ്വിറ്റ്സര്‍ലന്‍ഡിന് നവ സാരഥികള്‍
ജേക്കബ് മാളിയേക്കല്‍
സൂറിച്ച്: സ്വിറ്റ്സര്‍ലാന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളിക്ക് നവ സാരഥികള്‍ സ്ഥാനമേറ്റു. നവംബര്‍ 18ന് സൂറിച്ചിലെ സ്പ്രൈറ്റന്ബാഹില് വച്ച് കൂടിയ കൂടിയ പൊതുയോഗമാണ് 2018 -19 വര്‍ഷങ്ങളിലേക്കുള്ള പുതിയ നിര്‍വാഹക സമിതിയെ തിരഞ്ഞെടുത്തത്.
കേളി പ്രസിഡന്റ് അബ്രാഹം ചേന്നംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച പൊതു യോഗത്തില്‍ സെക്രട്ടറി ജോയി തര്യന് വാര്‍ഷികറിപ്പോര്‍ട്ടും ട്രെഷററാര് സി.വി ജോസഫ് കണക്കുകളും അവതരിപ്പിച്ചു.ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ബെന്നി പുളിക്കലിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: ബെന്നി പുളിക്കല്‍, സെക്രട്ടറി: ദീപാ മേനോന്, ട്രെഷറര്‍: പയസ് പാലാത്രക്കടവില്‍, വൈസ് പ്രസിഡന്റ്: ടോണി ഐക്കരേട്ട്, ജോയിന്റ് സെക്രട്ടറി: ജീമോന്‍ തോപ്പില്‍, ആര്‍ട്സ് സെക്രട്ടറി: ബിന്ദു മഞ്ഞളി, സോഷ്യല്‍ വര്‍ക്ക് കോ ഓര്‍ഡിനേറ്റര്‍: ജോസ് പറയംപിള്ളില്‍, പ്രോഗ്രാം ഓര്‍ഗനൈസര്‍: ജോണ്‍ താമരശ്ശേരില്‍, പി ആര് ഓ: ജേക്കബ് മാളിയേക്കല്‍, ഓഡിറ്റര്‍: ഷാജി കൊട്ടാരത്തില്‍. കമ്മിറ്റി അംഗങ്ങളായി റീന എബ്രഹാം, ബിബു ചേലക്കല്‍, ജോജോ മഞ്ഞളി, ജെയ്സ തടത്തില്‍, ജോഷി എബ്രഹാം, ജെന്‍സ് പാറപ്പുറത്ത് എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ പ്രസിഡന്റ് ബെന്നി പുളിക്കല്‍ സ്ഥാനമൊഴിയുന്ന ഭാരവാഹികളുടെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞു. കേളിയുടെ ഇരുപതാം ജൂബിലി വര്‍ഷമായ 2018ലേക്ക് എല്ലാവരുടെയും സഹകരണം പുതിയ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. രണ്ട് പതിറ്റാണ്ടായി സ്വിറ്റ്സര്‍ലാന്‍ഡില്‍ കേളി സാംസ്കാരിക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.