പഴം കഴിച്ച രീതി ശരിയായില്ല ഗായികയെ പൊലീസ് പിടികൂടി
പഴം കഴിച്ചതിന് ഒരാളെ പൊലീസ് പിടിക്കുന്ന സംഭവം ഇതാദ്യമാണ്. ഈജിപ്ഷ്യന്‍ ഗായിക ഷൈമയാണു പൊലീസ് പിടിയിലായത്. ഷൈമയുടെ പുതിയ മ്യൂസിക് വിഡിയോയിലെ ദൃശ്യങ്ങളില്‍ അവര്‍ പഴംകഴിക്കുന്ന രീതി ലൈംഗിക ചുവയുളളതാണെന്ന് ആരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പായിരുന്നു സംഭവം. ഷൈമ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.
ഐ ഹാവ് ഇഷ്യൂസ് എന്ന സംഗീത ആല്‍ബത്തിലാണ് ഈ ദൃശ്യങ്ങളുള്ളത്. ഗായിക പാട്ടില്‍ ഹോട്ട് ലുക്കിലുമായിരുന്നു. യുവാക്കളോട് സംസാരിക്കുന്ന മട്ടിലായിരുന്നു ഷൈമയുടെ പാട്ട്. ഈജിപ്ഷ്യന്‍ പൊതുസമൂഹത്തിന്റെ സദാചാര മൂല്യങ്ങളെ തകര്‍ക്കുന്ന രീതിയിലാണ് ഷൈമയുടെ ആല്‍ബത്തിലുള്ള ദൃശ്യങ്ങള്‍. യുവാക്കളെ വഴിതെറ്റിക്കുന്ന തരത്തിലുള്ളതാണ് അത്. അവരില്‍ ലൈംഗികാസക്തി വളര്‍ത്താന്‍ മാത്രമേ ഈ ദൃശ്യങ്ങള്‍ ഉപകരിക്കൂ എന്നുമാണ് ആരോപണമുയര്‍ന്നത്. ഇതേ തുടര്‍ന്നാണ് ഗായികയെ പോലീസ് അറസ്‌റ് ചെയ്തത്. ഇരുപത്തിയൊന്നുകാരിയായ ഷൈമയുടെ നിരവധി വിഡിയോകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. അതില്‍ ഭൂരിപക്ഷവും മികച്ച ജനശ്രദ്ധയും നേടിയിരുന്നു.
മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഷൈമയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു വിഡിയോ ചെയ്തതിനുളള ഉത്തരവാദിത്വം തനിക്കല്ലെന്നും, സംവിധായകന്‍ പറഞ്ഞിട്ടാണ് ചെയ്തതെന്നുമുള്ള നിലപാടിലാണ് ഷൈമ. സംഗീത വിഡിയോയുെട സംവിധായകന്‍ മുഹമ്മദ് ജമാലിനേയും പൊലീസ് അറസ്റ്റ് ചെയ്തതു.