സുനാമി മുന്നറിയിപ്പ് എന്ന വാര്‍ത്ത വ്യാജമെന്നും ജനം പരിഭ്രാന്തരാകരുതെന്നും അധികൃതര്‍
സുനാമി മുന്നറിയിപ്പിനെ തുടര്‍ന്നു തലസ്ഥാനത്തെ പൂന്തുറ, വേളി, ശംഖുമുഖം തീരങ്ങളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണു ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതികരണം. സംസ്ഥാനത്തെ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ജനം പരിഭ്രാന്തരാകരുതെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച വേളി ഭാഗത്തു കണ്ട വാട്ടര്‍ സ്പൗട്ട് പ്രതിഭാസത്തിന്റെ ചിത്രങ്ങളും വിഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ ചുഴലികൊടുങ്കാറ്റ് എന്ന തരത്തില്‍ പ്രചരിക്കപ്പെടുന്നുണ്ട്. ഇതിനു പിന്നാലെയാണു സുനാമി മുന്നറിയിപ്പ് സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതു ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുമെന്നും ഇത്തരം വ്യജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നും അധികൃതര്‍ അറിയിച്ചു.