സര്‍ക്കാര്‍ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ എസ്ഡിപിഐ നേതാവിനെതിരെ കേസെടുത്തു
ഹാദിയ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ എസ്ഡിപിഐ നേതാവിനെതിരെ പോലീസ് കേസെടുത്തു. സര്‍ക്കാര്‍ അഭിഭാഷകനായ സിനീയര്‍ ഗവ. പ്‌ളീഡര്‍ പി നാരായണനെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ അഡ്വ. കെ സി നസീറിനെതിരിയാണ് പോലീസ് കേസെടുത്തത്.
ഹാദിയ കേസില്‍ പൊലീസ് നിലപാട് ഹൈക്കോടതിയില്‍ വിശദീകരിച്ച അഡ്വ. പി നാരായണന്‍ ഹാദിയയുടെ പിതാവിന് അനുകൂലമായ നിലപാട് എടുത്തുവെന്നാരോപിച്ചാണ് വധഭീഷണിയും മോശം പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ നടത്തിയത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്റെ അഭിഭാഷകന്റെ ഫേസ്ബുക്ക് പേജിലാണ് ആദ്യം പരാമര്‍ശം ഉണ്ടായത്. തുടര്‍ന്ന് ഇത് പലരും പ്രചരിപ്പിക്കുയായിരുന്നു.
കമന്റുകളിലും വധഭീഷണിയുണ്ട്. ഈ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. വധഭീഷണിയെ തുടര്‍ന്ന് പി നാരായണന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു അഡ്വ. കെ സി നസീര്‍. ടൌണ്‍ നോര്‍ത്ത് പൊലീസാണ് കേസെടുത്തത്.