ബ്രഹ്മപുത്ര കലങ്ങി ഒഴുകുന്നു;ചൈന കൂറ്റന്‍ തുരങ്ക നിര്‍മ്മാണം തുടങ്ങിയതായി സംശയം
ഇറ്റാനഗര്‍: ബ്രഹ്മപുത്ര നദിയെ വഴിതിരിച്ച് വിടാനായി ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം നദി മലിനമായെന്ന് അരുണാചലില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി. പ്രധാനമന്ത്രി മോദിക്കയച്ച കത്തിലാണ് കോണ്‍ഗ്രസ് എം.പിയായ നിനോങ് എറിങ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നദി ചെളിയും മാലിന്യങ്ങളും കലര്‍ന്ന് മലിനമായെന്നും നദിയിലെ വെള്ളമിപ്പോള്‍ കറുത്ത നിറത്തിലാണ് ഒഴുകുന്നതെന്നും എറിങ് പറയുന്നു. മലിനമായതോടെ നദിയില്‍ നിന്ന് മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും അപ്രത്യക്ഷമായെന്നും അദ്ദേഹം പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.
ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നദി മലിനമാകാന്‍ കാരണമെന്നും ഇത്തരത്തില്‍ കാണപ്പെടാന്‍ മറ്റ് കാരണങ്ങളാെന്നുമില്ലെന്നും എറിങ് കത്തില്‍ പറയുന്നുണ്ട്. അതിനാല്‍ അന്താരാഷ്ട്ര സംഘത്തെ അയച്ച് നിരീക്ഷണം നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രഹ്മപുത്ര നദിയെ അരുണാചല്‍ പ്രദേശില്‍ വിളിക്കുന്നത് സിയാങ് എന്നാണ്.
പ്രദേശവാസികളുടെ ഓര്‍മയില്‍ ഒരിക്കല്‍ പോലും ഇതേപോലെ സിയാങ് നദി ദുഷിച്ചിട്ടില്ലെന്നും എറിങ് വ്യക്തമാക്കുന്നു. ഇന്ത്യ, ബംഗ്ലാദേശ്, ചൈന രാജ്യങ്ങളുടെ പൊതുമുതലാണ് നദി. ചൈന തങ്ങളുടെ ഭാഗത്തുള്ള നദിയില്‍ എന്തൊക്കെയോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് തനിക്ക് ഉറപ്പാണെന്നും ഇദ്ദേഹം കത്തില്‍ പറയുന്നു.
ബ്രഹ്മപുത്ര നദിയുടെ പ്രവാഹത്തില്‍ നിന്ന് ഭൂരിഭാഗം ജലവും വഴിതിരിച്ചു വിടാന്‍ പോകുന്ന ഭീമന്‍ തുരങ്കം നിര്‍മിക്കാന്‍ ചൈന പദ്ധതിയിടുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഷിന്‍ജിയാങ് പ്രവിശ്യയിലേക്ക് ജലമെത്തിക്കുന്നതിനായായി 1000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കമാണ് നിര്‍മിക്കുകയെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍ തുരങ്ക നിര്‍മാണം അജണ്ടയിലില്ലെന്ന് ചൈന ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രഹ്മപുത്ര നദി കലങ്ങി മറിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്. ടണല്‍ നിര്‍മാണം ചൈന ആരംഭിച്ചുവെന്ന് സംശയിക്കുന്നതായാണ് കോണ്‍ഗ്രസ് എംപി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നത്.