18 വയസ്സ് തികഞ്ഞവരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ ഫെയ്‌സ്ബുക്കും

പ്രായപൂര്‍ത്തി ആയ യുവാക്കളെ വോട് ചെയ്യുന്നതില്‍ പ്രേരിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും ഫെയ്‌സ്ബുക്കും കൈ കോര്‍ക്കുന്നു. ഈയിടെ പ്രായപൂര്‍ത്തിയായവരോട് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കണമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക് നോട്ടിഫിക്കേഷന്‍ അയയ്ക്കാനാണ് അധികൃധര്‍ ഒരുങ്ങുന്നത്. ഇന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള തീയതിക്കുള്ളില്‍ 18 തികയുന്നവര്‍ക്കും പിറന്നാള്‍ ആശംസയോടൊപ്പം നോട്ടിഫിക്കേഷനുകളും ഫെയ്സ്ബുക്കില്‍ നിന്ന് ലഭിക്കും.

ഇംഗ്ലിഷ്, ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, പഞ്ചാബി, ബംഗാളി, ഉര്‍ദു, അസമീസ്, മറാത്തി, ഒറിയ എന്നീ 13 ഭാഷകളില്‍ സന്ദേശം ലഭിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സന്ദേശങ്ങളില്‍ ‘റജിസ്റ്റര്‍ നൗ’ ബട്ടനും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ദേശീയ വോട്ടര്‍ റജിസ്‌ട്രേഷന്‍ പോര്‍ട്ടലിലേക്കാകും പോകുക. ഇക്കാര്യം വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിണര്‍ അചല്‍ കുമാര്‍ ജ്യോതി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.