സ്വിറ്റ്സര്‍ലണ്ടില്‍ കിന്റ്റര്‍ ഫോര്‍ കിന്റ്റര്‍ ചാരിറ്റി ഷോ മാര്‍ച്ച് 24ന്
ജേക്കബ് മാളിയേക്കല്‍
സൂറിച്ച്: കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങളായി വളരെ അഭിനന്ദനീയമായ രീതിയില്‍ നടന്നു വരുന്ന സ്വിസ് മലയാളി കുട്ടികളുടെ പ്രോജക്ട് ആയ കിന്റ്റര്‍ ഫോര്‍ കിന്റ്റര്‍ സ്വിറ്റസര്‍ലണ്ടില്‍ മാര്‍ച്ച് 24ന് ചാരിറ്റി ഷോ ഒരുക്കുന്നു. സാമൂഹ്യ സേവനം പ്രധാന ലക്ഷ്യമാക്കിയ സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സാമൂഹികസാംസ്‌കാരിക സംഘടനയായ കേളിയുടെ അഭിമാന പദ്ധതി ആണ് കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍. കുട്ടികളിലൂടെ കുട്ടികളെ സഹായിക്കുന്ന മാതൃകാ പദ്ധതി.
സൂറിക്കിലെ ഹോര്‍ഗന്‍ ചര്‍ച്ച് ഹാളില്‍ മാര്‍ച്ച് 24ന് ശനിയാഴ്ച വൈകിട്ട് 5:30ന് ചാരിറ്റി ഗാല ആരംഭിക്കുന്നതാണ്. ഇന്ത്യന്‍ രുചികളുടെ സ്വാദൂറുന്ന ഭക്ഷണത്തോടൊപ്പം, സ്വിസ് മലയാളി കുട്ടികള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്നും കൂടാതെ കുട്ടികള്‍ തന്നെ നേതൃത്വം നല്‍കുന്ന, മൈലാഞ്ചി, ഹാന്‍ഡ്മെയ്ഡ് ഉത്പന്നങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.
രജിസ്ട്രേഷന്‍ ഓണ്‍ലൈനിലൂടെ www.kinderforkinder.org ചെയ്യാവുന്നതാണ്.
ഒന്നരക്കോടിയിലധികം രൂപയുടെ സാമൂഹ്യ സേവനങ്ങളാണ് സ്വിസ് മലയാളി കുരുന്നുകള്‍ കേരളത്തില്‍ ഈ പദ്ധതിയിലൂടെ ചെയ്തത്.സ്‌പോണ്‍സര്‍ഷിപ് പദ്ധതിയിലൂടെ വര്‍ഷം തോറും അഞ്ഞൂറോളം നിര്‍ധന വിദ്യാര്‍ത്ഥികളെ സഹായിക്കുകയും ഇരുപത്തഞ്ചു പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൈക്രോ ക്രെഡിറ്റ് പദ്ധതിയിലൂടെ സഹായധനം നല്‍കുകയും ചെയ്യുന്നു.