വിശ്രമമില്ലാത്തതിന് ബിസിസിഐയെ വിമര്‍ശിച്ച കോഹ്ലി ദാ.. അനുഷ്ക്കയോടൊപ്പം ഡാന്‍സ് കളിച്ചു നടക്കുന്നു ; വീഡിയോ വൈറല്‍
തുടര്‍ച്ചയായുള്ള മത്സരങ്ങള്‍ ചിട്ടപ്പെടുത്തിയതിനു ബി.സി.സിക്കെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നടത്തിയ വിമര്‍ശനം വലിയ വാര്‍ത്തയായിരുന്നു. ക്ഷീണിതനാണെന്നും വിശ്രമം ആവശ്യമാണെന്നും പറഞ്ഞ കോഹ്ലി,നല്ല പയറുമണിപോലെ നിന്ന് ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.
നവംബര്‍ 27-ന് നടന്ന ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെയും ഭാര്യ സാഗരികയുടെയും വെഡ്ഡിങ് റിസപ്ഷനില്‍ കോഹ്ലിയും അനുഷ്കയും വെച്ച നൃത്തച്ചുവടുകളാണ് ഇന്റര്‍നെറ്റിനെ ഇളക്കിമറിച്ചിരിക്കുന്നത്.
സുഷ്മിത സെന്‍, ബിന കക്, അര്‍ഷദ് വാര്‍സി, മരിയ ഗോരെറ്റി തുടങ്ങിയ സെലിബ്രിറ്റികളെല്ലാം തന്നെ സഹീറിന്റെ വിവാഹസല്‍ക്കാരത്തിന് എത്തിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ സച്ചിന് ടെന്‍ഡുല്‍ക്കര്‍, സുരേഷ് റയ്ന, യുവ് രാജ് സിംഗ്, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരും പങ്കെടുത്ത വിവാഹ പാര്‍ട്ടിയിലായിരുന്നു കോഹ്ലിയുടെ തകര്‍പ്പന്‍ ഡാന്‍സ് പ്രകടനം.
പ്രണയവിവാഹമായിരുന്നു സഹീറിന്റെയും സാഗരികയുടെയും. വ്യത്യസ്തമതങ്ങളില്‍ പെട്ടവരായതിനാല്തന്നെ തങ്ങളുടേതായ രീതിയിലാണ് ഇരുവരും പുതു ജീവിതം ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കും ആശംസാപ്രവാഹമായിരുന്നു.