ഓറല്‍ സെക്‌സ് പരിശീലിപ്പിക്കാന്‍ പുതിയ ആപ്പ് ; അശ്ലീലമെന്ന് പറയാന്‍ വരട്ടെ; ആദ്യം കണ്ടു നോക്ക് ഈ വീഡിയോ

ഓറല്‍ സെക്‌സ് എന്ന വാക്ക് നാലാള് കൂടുന്നിടത്ത് ഉറക്കെ പറയാന്‍ മടിക്കുന്നവരാണ് മലയാളികളില്‍ മിക്കവാറും. കാരണം ഈ വാക്ക് അശ്ലീലമാണെന്ന ചിന്താഗതി ഉള്ളതുകൊണ്ട് തന്നെ.എന്നാല്‍ മനുഷ്യനെന്നല്ല ഏതൊരു ജീവിയും വളരെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് ലൈംഗികത എന്നത്. അതുമായി ബന്ധപ്പെട്ട ഈ വാക്ക് എങ്ങനെയാണ് അശ്ലീലമായ്ക്കുന്നത്.

അതവിടെ നില്‍ക്കട്ടെ പറഞ്ഞു വന്നത് വേറൊരു കാര്യമാണ്. മലയാളിയുടെ കപട സദാചാര ബോധം ഓറല്‍ സെക്സ് എന്നത് പുറത്തുപറയാന്‍ പോലും മടിയുള്ള വാക്കായി മാറ്റിനിര്‍ത്തുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോക്ക് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. തെളിവ് വേണമെങ്കില്‍ ഇതുകൂടി കേട്ടോളു, ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് മൂന്നര ലക്ഷത്തോളം ആളുകളാണ്. കണ്ടതാകട്ടെ മുപ്പത്തിമൂന്ന് മില്യണ്‍ ആളുകള്‍!

ഓറല്‍ സെക്സ് പഠിക്കാനും നന്നായി വൈദഗ്ധ്യം നേടാനും അവതരിപ്പിക്കുന്ന ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് വീഡിയോയില്‍ ആപ്പിനെ പരിചയപ്പെടുത്തുന്നത്. പങ്കാളികള്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കാന്‍ സഹായിക്കുന്നത് എന്ന തരത്തില്‍ അതീവ രസകരമായിട്ടാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സ്‌കോറുകളും ലെവലുകളുമുള്ള ആപ്പ് ഒരു ഗെയിമിന്റെ സ്വഭാവമുള്ളതാണ്. ചെറു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നവരും രസികര്‍ തന്നെ.

ശരിക്കും ‘ലിക്സ്റ്റര്‍’ എന്ന ആപ്പ് പ്ലേസ്റ്റോറില്‍ ഉണ്ടെന്നുളളതാണ് സത്യം. എന്നാല്‍ മിഠായി നുണയുന്നത് പരിശീലിച്ച് സ്‌കോര്‍ നേടാനാണ് ഇത് ഉപയോഗിക്കുന്നത്. അതിനാല്‍ വീഡിയോയില്‍ കാണുന്നത് അതേപടിയുള്ള പ്രയോഗം സാധ്യമല്ല. മാത്രവുമല്ല, ഇങ്ങനെ ചെയ്ത് സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനിന് തകരാറ് സംഭവിച്ചാല്‍ അക്കാര്യത്തില്‍ വീഡിയോ പരിചയപ്പെടുത്തുന്നവര്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

സദാചാര മനസ് മാറ്റിവച്ച് വീഡിയോയെ സമീപിച്ചാല്‍ തികച്ചും കൗതുകകരമായ ഈ വീഡിയോ മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് പറയാനാവില്ല.എന്നാലതൊന്നു കണ്ടു കളയാമല്ലേ..വീഡിയോ താഴെ കാണാം.