എന്റെ പൊക്കിള്‍ സദാചാരക്കാര്‍ക്ക് സെന്‍സെഷന്‍ ആയത് എന്തുകൊണ്ടാണ്; അമല പോള്‍
മലയാളക്കരയില്‍ മിന്നിത്തിളങ്ങി ഇന്ന് തെന്നിന്ത്യയിലെ തന്നെ താര സുന്ദരിയായ അമലാ പോളിനെതിരെ അതിശക്തമായ സദാചാര ആക്രമണം നടന്നുവരികയാണ്.വിവാഹമോചനം മുതല്‍ അമല സദാചാരവാദികളുടെ നോട്ടപ്പുള്ളിയാണ്. ഫേസ്ബുക്കിലിടുന്ന ഓരോ ഫോട്ടോയ്ക്കും താഴെ അശ്ലീല കമന്റുകളുമായി ഇവര്‍ വന്നുനിറയാറുണ്ട്.
അമല മികച്ച വേഷത്തിലെത്തുന്ന തിരുട്ടുപയലെ 2 നെതിരേയും ആക്രമണമുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് താഴെ സദാചാരവാദികള്‍ കയറി നിരങ്ങിയിരുന്നു. അമലപോള്‍ ചിത്രത്തില്‍ വയറുകാണിക്കുന്നു പൊക്കിള്‍ കാണിക്കുന്നു എന്ന് പറഞ്ഞാണ് ആക്രമണം. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു നടി വയറും പൊക്കിളും കാണിച്ച് എന്തോ വലിയ കുറ്റം ചെയ്തതുപോലെയാണ് സദാചാരക്കാരുടെ പ്രസംഗമത്സരം.
സദാചാരകമന്റിടുന്നവരുടെയെല്ലാം മുഖത്തടിച്ച് അമലപോള്‍ രംഗത്തെത്തിയിരിക്കുകയാണ്. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സദാചാരകമ്മിറ്റിക്കാരുടെ മുഖത്തടിക്കുന്ന ചോദ്യങ്ങളുമായി അമല രംഗത്തെത്തിയത്. ‘2017ലാണ് നമ്മള്‍ ജീവിക്കുന്നത്. എല്ലാത്തിനേയും കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന കാലമാണ് ഇത്. എന്റെ പൊക്കിള്‍ സദാചാരക്കാര്‍ക്ക് സെന്‍സെഷന്‍ ആയത് എന്തുകൊണ്ടാണെന്നും’ അമല ചോദിക്കുന്നു.
ഒരു നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും താന്‍ വളര്‍ന്നിട്ടുണ്ട്. സ്നേഹം, പ്രണയം എന്നിവയെ കുറിച്ച് കഴിഞ്ഞ വര്‍ഷം തനിക്കുള്ളിലുണ്ടായിരുന്ന കാഴ്ചപ്പാടുകളല്ല ഈ വര്‍ഷം ഉള്ളത്. അത് മാറി കൊണ്ടിരിക്കും. ബോള്‍ഡും, ആത്മവിശ്വാസം നിറഞ്ഞു നില്‍ക്കുന്നതുമായ കഥാപാത്രത്തെയാണ് ഈ സിനിമയില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. എന്നിലെ നടിയെ കൂടുതല്‍ തുറന്നു കാണിക്കാന്‍ ഇതിലെ കഥാപാത്രം തനിക്ക് സ്വാതന്ത്ര്യം നല്‍കുന്നതായും അമലാ പോള്‍ പറയുന്നു. അതിനിടയില്‍ ഇത്തരം സദാചാരപ്രശ്നങ്ങള്‍ എന്തിനാണെന്നും അമല ചോദിച്ചു.