എന്നെ കരയിപ്പിച്ചിട്ടു നിങ്ങള്‍ വ്യൂവര്‍ഷിപ്പ് കൂട്ടണ്ടാ ചേട്ടാ; മാധ്യമപ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി കാവ്യ മാധവന്‍
മലയാള സിനിമയിലെ ഇഷ്ട്ട ജോഡികളായിരുന്ന ദിലീപും കാവ്യ മാധവനും കഴിഞ്ഞ നവംബര്‍ 25നാണ് ജീവിതത്തിലും ഒരുമിച്ചത്.ഒരുകാലത്ത് പ്രേക്ഷകരുടെ ഇഷ്ടജോഡികളായിരുന്ന ഇവരെ കുറിച്ചുള്ള ഗോസിപ്പുകളും രണ്ടാം വിവാഹവും നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളും എല്ലാം മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചിരുന്നു.
നവംബര്‍ 25നു വിവാഹ വാര്‍ഷികമാഘോഷിച്ച ഇവര്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ വിളിച്ചവരുടെ കൂട്ടത്തില്‍, ചില മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ചാനലുകള്‍ വിവാഹവര്‍ഷിക ദിവസം കാവ്യയുടെ ഒരു കമന്റിനായി താരത്തെ വിളിച്ചിരുന്നു. വിവാഹ വാര്‍ഷികം ആശംസിക്കാന്‍ ലൈവില്‍ വിളിക്കുമ്പോള്‍ ഒരു നന്ദി.. അത്രയും മതിയെന്ന് പ്രമുഖ മലയാളം ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആവശ്യം അറിയിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കാവ്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച.
നിങ്ങള്‍ ലൈവിനിടെ വിളിച്ച് വിവാഹ വാര്‍ഷികാശംസകള്‍ അറിയിക്കും. അപ്പോള്‍ ഞാന്‍ നന്ദി പറയും. ഉടനെ വരും അടുത്ത ചോദ്യം, ഇന്നത്തെ പരിപാടികളെന്തൊക്കെയാണെന്ന്. അതിനും ഞാന്‍ ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ ദിലീപേട്ടന്റെ കേസിനെ കുറിച്ച് ചോദിക്കും. പിന്നെ ചോദ്യങ്ങളോടെ ചോദ്യങ്ങളാവും. വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട. എന്റെ ഒരു നല്ല ദിവസം മോശമാക്കാന്‍ സമ്മതിക്കില്ല. ആ പരിപാടി ഇനി നടക്കില്ല എന്ന ചുട്ട മറുപടി കാവ്യ മാധ്യമപ്രവര്‍ത്തകന് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.