ഐ പി എല്‍ സംപ്രേക്ഷണാവകാശം ; ബി.സി.സി.ഐയ്ക്ക് 52 കോടി പിഴ
ബി.സി.സി.ഐയ്ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പിഴ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ടാണ് ബി.സി.സി.ഐയ്ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ . 52 കോടി 24 ലക്ഷം രൂപ പിഴ വിധിച്ചത്. ലേലത്തില്‍ പങ്കെടുക്കാനെത്തിയ കമ്പനികളുടെ വാണിജ്യ താത്പര്യത്തിന് വേണ്ടിയും ബി.സി.സി.ഐയുടെ സാമ്പത്തിക താത്പര്യത്തിന് വേണ്ടിയും ഐ.പി.എല്‍ സംപ്രേക്ഷണാവകാശ കരാറിലെ വ്യവസ്ഥയെ ബി.സി.സി.എ മന:പൂര്‍വ്വം ഉപയോഗപ്പെടുത്തിയെന്നും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വിലയിരുത്തുന്നു.
ഇത് രണ്ടാം തവണയാണ് സി.സി.ഐയുടെ പിഴശിക്ഷക്ക് ബി.സി.സി.ഐ വിധേയമാകുന്നത്. നേരത്തെ 2013 ഫെബ്രുവരിയിലും സി.സി.ഐ പിഴ വിധിച്ചിരുന്നു. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തില്‍ ബി.സി.സി.ഐയുടെ വരുമാനത്തിന്റെ 4.48 ശതമാനമാണ് പിഴയായി വിധിച്ച 52 ലക്ഷം രൂപയെന്നും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പറയുന്നു. 1164 കോടി രൂപയാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ബി.സി.സി.ഐയുടെ ശരാശരി വരുമാനം.