തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം; ശാസ്ത്രലോകത് ആകാംഷയും അതിലുപരി വിവാദങ്ങളും
കഴിഞ്ഞ ആഴ്ചയാണ് ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ സെര്‍ജിയോ കാനവെരോ വിജയകരമായി തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി എന്ന് വെളിപ്പെടുത്തിയത്. ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്റെ വാദം ശാസ്ത്രലോകത്ത് വിവാദങ്ങളും ആകാംഷയും സൃഷ്ടിക്കുന്നു. 18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയായതെന്നും രണ്ട് ആളുകളുടെ നട്ടെല്ലും, രക്തക്കുഴലുകളും, നാഡികളും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നുമാണ് കാനവെരോ അവകാശവാദം ഉന്നയിച്ചത്. ശസ്ത്രക്രിയക്ക് ശേഷം നാഡികളിലുണ്ടായ വൈദ്യുത ഉത്തേജനം ശസ്ത്രക്രിയ വിജയിച്ചതിന് തെളിവാണെന്നും കാനവെരോ പറയുന്നു.
ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ഡോ. ഷ്യോപിങ് റെനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഡോ. ഷ്യോപിങിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കുരങ്ങന്റെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നു.
എന്നാല്‍ സെര്‍ജിയോ കാനവെരോയെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എതിര്‍പ്പുമായി ചൈന രംഗത്തെത്തി. നിലവിലുളള മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പരീക്ഷണ ശസ്ത്രക്രിയ നടന്നതെന്ന് ചൈന പറഞ്ഞു. ആഭാസ പരീക്ഷണമാണ് നടന്നതെന്ന് ആരോപിച്ച്അവയവ ദാനത്തിനും മാറ്റിവയ്ക്കലിനും വേണ്ടി നിലകൊളളുന്ന സംഘനടയുടെ ഡയറക്ടറായ ഹ്യൂങ്ങ് ജിഫും രംഗത്തെത്തി. ഇത്തരം പരീക്ഷണങ്ങള്‍ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നാണ് സംഘടനയുടെ വാദം.
എന്നാല്‍ താനൊരു ശാസ്ത്രജ്ഞനാനെന്നും ധാര്‍മ്മികത നോക്കി പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്ന ആള് അല്ലെന്നുമാണ് ഷ്യോപിങ് പ്രതികരിച്ചത്. ക്യാസര്‍ രോഗികള്‍ക്കും തലച്ചോറിലെ ഞരമ്പുകള്‍ ക്ഷയിച്ചവര്ക്കും, പക്ഷാഘാത രോഗികള്‍ക്കും പ്രയോജനകരമാകുന്ന ചകിത്സാ രീതികളാണ് തന്റെ പരീക്ഷണത്തിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരീക്ഷണങ്ങള്‍ക്ക് നിയമപരമായും സാങ്കേതികപരമായും ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയെപ്പറ്റിയുളള വിവരങ്ങള്‍ ഇദ്ധേഹം പുറത്തുവിട്ടിട്ടില്ല. ഇതിനിടെ സെര്‍ജിയോ കാനവെരോയുടെ വെളിപ്പെടുത്തല്‍ കുപ്രസിദ്ധി ലക്ഷ്യം വെച്ചുളളതാണെന്നാരോപിച്ച് മറ്റൊരുവിഭാഗം ശാസ്ത്രജ്ഞരും രംഗത്തെത്തി.