അമേരിക്കയില്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ മിസിസിപ്പിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഇരുപത്തിയൊന്നുകാരനായ സന്ദീപ് സിംഗ് ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു ആക്രമണം നടന്നത്. മോഷണ ശ്രമത്തിനിടെ താമസസ്ഥലത്തിനു മുന്നില്‍ വച്ചാണ് സന്ദീപ് സിംഗിനു നേരെ മോഷ്ടാക്കള്‍ വെടിയുയര്‍ത്തിയത്.

സന്ദീപിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തശേഷം മോഷ്ടാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വയറിനു വെടിയേറ്റ സന്ദീപിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.