പീഡിപ്പിക്കാന്‍ ശ്രമിച്ച കാമുകന്റെ ജനനേന്ദ്രീയം യുവതി കത്രികയുപയോഗിച്ച് അറുത്തെറിഞ്ഞു
തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കാമുകി കാമുകന്റെ ലൈംഗികാവയവവും വൃഷ്ണങ്ങളും പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രികയ്ക്ക് മുറിച്ചു മാറ്റി.26 കാരിയായ അര്‍ജന്റീനയന്‍ യുവതി ബ്രെന്ദ ബരാട്ടിനിയാണ് കാമുകനും സംഗീതജ്ഞനുമായ 40 കാരന്‍ സെര്‍ജിയോ ഫെര്‍ണാണ്ടസിനാണ് കത്രികപ്രയോഗം ഏറ്റുവാങ്ങേണ്ടിവന്നത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ ബ്രെന്ദ ബരാട്ടിനിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അര്‍ജ്ജന്റീനയിലെ പ്രമുഖ ടൂറിസം നഗരമെന്ന വിശേഷണത്തിന് പാത്രമായ ബ്യൂണസ് ഐറീസിലാണ് ഞെട്ടിപ്പിക്കുന്ന ആ സംഭവം നടന്നത്.26 കാരിയായ അര്‍ജ്ജന്റീനന്‍ യുവതി ബ്രെന്ദ ബരാട്ടിനി തന്റെ കാമുകന്റെ വരവിനായി കാത്തിരുന്നു. പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രികയ്ക്ക് മൂര്‍ച്ച കൂട്ടി.
ഒടുവില്‍ കാമുകന്റെ വീട്ടില്‍ ക്ഷണപ്രകാരം എത്തിയ കാമുകി കൃത്യം നിര്‍വ്വഹിച്ചു. കാമുകിയുടെ പ്രതികാരത്തില്‍ നഷ്ടപ്പെട്ടത് ആകട്ടെ കാമുകന്റെ പൗരുഷവും.
ബരാട്ടിനികുറ്റം സമ്മതിച്ചതായും ‘ലോസ് ആന്‍ഡെസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് മുന്‍പ് ബരാട്ടിനി കാമുകന്റെ വസതിയില്‍ താമസിച്ചിരുന്നുവെന്ന കാര്യം പോലീസ് വിശ്വക്കുന്നില്ല. മറിച്ച് പുലര്‍ച്ചെ, കാമുകന്റെ വീട്ടില്‍ കടന്ന ശേഷമാകാം ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നു.അതേസമയം യുവതിയെ തന്ത്രപൂര്‍വ്വം ഇയാള്‍ വീട്ടിലേക്ക് വരുത്തുകയായിരുന്നുവെന്നും യുവതിയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തി.
യുവാവിന്റെ ലൈംഗികാവയവങ്ങള്‍ തുന്നിചേര്‍ത്തോ അതോ നീക്കം ചെയ്‌തോ എന്ന കാര്യം വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ലെന്നും യുവാവിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.തന്നെ കെണിയില്‍ പെടുത്തി ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ നടത്തിയ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് യുവതി പൊലീസ്‌നോട് പറഞ്ഞിരിക്കുന്നത്.