തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ ; സംഭവം കൊല്ലത്ത്

കൊല്ലം : കൊല്ലം കുളത്തൂപ്പുഴയില്‍ പശുവിനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. കുളത്തുപ്പുഴ വില്ലുമല സ്വദേശി തടത്തരികത്ത് വീട്ടില്‍ വാലി കുറുക്കന്‍ എന്ന് വിളിക്കുന്ന 37കാരനായ ലാല്‍ കുമാറാണ് അറസ്റ്റിലായത്. തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ ലൈംഗികമായി പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുമ്പ് കുട്ടികളെ ഹോസ്റ്റലില്‍ കയറി പീഡിപ്പിക്കുകയും മൂന്നാം ക്ലാസുകാരിയെ വീട്ടില്‍ വിളിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ലാല്‍ കുമാര്‍ എന്നും ഈ കേസുകള്‍ നിലവില്‍ കോടതി പരിഗണനയിലാണെന്നും കുളത്തുപ്പുഴ എസ്‌ഐ എംജി വിനോദ് പറഞ്ഞു. സംഭവത്തിനുശേഷം കുളത്തുപ്പുഴ പോലീസാണ് പ്രതിയെ പിടികൂടിയത്. തമിഴ് നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ കുളത്തുപ്പുഴ കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ നിന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.