കേന്ദ്രം കൈവിട്ടപ്പോള്‍ പിണറായിസര്‍ക്കാര്‍ ഒപ്പമുണ്ട്
മലയാളക്കരയുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരം സി കെ വിനീതിന് ജോലി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ മിന്നും താരമായ വിനീതിനെ കഴിഞ്ഞ വര്‍ഷം എജിസ് ഓഫീസിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ വിനീതിന് ജോലി നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ വാക്കു പാലിച്ചിരിക്കുകയാണ്. പൊതു ഭരണവകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്തികയിലാണ് വിനീതിന് നിയമനം.