ഐഎസ്എല്ലില്‍ ഇന്ന് ആദ്യ ഡര്‍ബി;തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ജയമുറപ്പാക്കാന്‍ മുംബൈയും പൂനെയും നേര്‍ക്ക് നേര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണ്‍ മൂന്നാം ആഴച്ചയിലേക്ക് കടക്കുമ്പോള്‍ ഇന്നത്തെ മത്സരത്തില്‍ പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ ആതിഥേയരായ എഫ്.സി പൂനെ സിറ്റി, അതിഥികളായ മുംബൈ സിറ്റി എഫ്.സിയ്ക്കെതിരേ പോരാടുമ്പോള്‍ അത് ആദ്യ ‘മഹാരാഷ്ട്ര ഡെര്‍ബി’യാകും. പ്രാരംഭ മല്‍സരത്തില്‍ പരായജം രുചിക്കേണ്ടി വന്നെങ്കിലും കഴിഞ്ഞ മല്‍സരത്തില്‍ എ.ടി.കെ-യെ 4-1 എന്ന വമ്പന്‍ സകോറിന് തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എഫ്.സി പൂനെ സിറ്റി,

മുംബൈയ്ക്കും സീസണില്‍ ഇതേ സ്ഥിതിയാണ് ആദ്യമത്സരത്തില്‍ ബെംഗളൂരുവിനോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ എഫ്.സി ഗോവയെ ഒരു ഗോളിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് മുംബൈയും.

മാഴ്സലീഞ്ഞ്യോ (എഫ്സി പൂനെ സിറ്റി)

കൊല്‍ക്കത്തയ്ക്ക് എതിരെ കളിക്കളത്തില്‍ അഗ്നി പടര്‍ത്തിയ താരമാണ് മാഴ്സലീഞ്ഞ്യോ. നിസ്സഹയാകരായ എ.ടി.കെ പ്രതിരോധത്തെ കീറിമുറിച്ച് നേടിയ രണ്ട് ഗോളുകളും മറ്റ് രണ്ട് ഗോളുകള്‍ നേടാനുളള അസിസ്റ്റുകളും പിറന്നത് ഈ ബ്രസീല്‍ താരത്തിന്റെ കാലുകളില്‍ നിന്നാണ്.മാഴ്സലിഞ്ഞോയുടെ ചടുല നീക്കങ്ങളോട് ഒപ്പം നില്‍ക്കുന്നതിന് കഴിയുന്ന മറ്റൊരു കളിക്കാരനും കളിക്കളത്തിലുണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. ഹീറോ ഐ.എസ്എ.ല്‍ 2016-ല്‍ സ്വര്‍ണ്ണ പാദുകത്തിന് അര്‍ഹത നേടിക്കൊടുത്ത അതേ നിലവാരത്തിലുളള കളിമിടുക്ക് കുറേക്കൂടി തേച്ചു മിനുക്കി മുംബൈ സിറ്റിയോട് കൊമ്പു കോര്‍ക്കുന്നതിനാണ് മാഴ്സലീഞ്ഞ്യോ കൊതിക്കുന്നത്.

എവര്‍ട്ടണ്‍ സാന്റോസ് (മുംബൈ സിറ്റി എഫ്സി)

മുംബൈയോടൊപ്പവും ബ്രസീലിയന്‍ ഫുട്ബോളിന്റെ സൗന്ദര്യം കാലുകളില്‍ ആവാഹിച്ച ഒരു താരമുണ്ട്. എഫ്.സി ഗോവയ്ക്ക് എതിരേ തന്റെ മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുത്ത് ഒരു ഗോള്‍ നേടിയ എവര്‍ട്ടണും കളിക്കത്തിലെ വേഗതയില്‍ പിന്‍പിലല്ല. ഗോവന്‍ ഗോള്‍ വലയ കാവല്‍ക്കാരന്‍ ലക്ഷ്മികാന്ത് കട്ടിമണി വരുത്തിയ പിഴവിനേക്കാള്‍, എവര്‍ട്ടണ്‍-ന്റെ നിശ്ചയ ദാര്‍ഢ്യമാണ് ഗോള്‍ നേടാനുളള അവരമൊരുക്കിയത്. കളിയിലുടനീളം എതിരാളികള്‍ക്ക് ഭീഷണി വിതയ്ക്കുന്ന എവര്‍ട്ടണ്‍, പ്രതിരോധ നിരയെ വിയര്‍പ്പിക്കുന്നതിനുളള ഒരു അവസരവും പാഴാക്കാറില്ല. കരുത്തരായ പൂനെ പക്ഷത്തിന് മുകളിലും അതേ ആധിപത്യം പുലര്‍ത്താന്‍ കഴിയുമെന്നാണ് എവര്‍ട്ടണ്‍-ന്റെ പ്രതീക്ഷ.

സാദ്ധ്യതയുളള സ്റ്റാര്‍ട്ടിംഗ് ലൈനപ്പുകള്‍

എഫ്സി പൂനെ സിറ്റി

ഗോള്‍കീപ്പര്‍: കമല്‍ജീത് സിംഗ്

ഡിഫന്റര്‍മാര്‍: ഗുര്‍തേജ് സിംഗ്, റാഫേല്‍ ലോപ്പസ് ഗോമസ്, ആദില്‍ ഖാന്‍

മിഡ്ഫീല്‍ഡര്‍മാര്‍: ലാല്‍ച്യുവാന്‍മാവിയ ഫനായി, മാര്‍ക്കസ് ടെബാര്‍, ജോനാതന്‍ ലൂക്ക, സാര്‍ത്ഥക് ഗോലുയി

ഫോര്‍വാര്‍ഡുകള്‍: മാര്‍സെലിനോ പെരേര, എമിലിയാനോ അല്‍ഫാരോ, കീന്‍ ലൂയിസ്

മുംബൈ സിറ്റി എഫ്സി

ഗോള്‍കീപ്പര്‍: അമരീന്ദര്‍ സിംഗ്

ഡിഫന്റര്‍മാര്‍: രാജു ഗായ്ക്കവാഡ്, ലൂസിയന്‍ ഗോയിന്‍, ജര്‍സണ്‍ വിയേറിയ, അയ്ബൊര്‍ലാംഗ് ഖോംഗ്ജീ

മിഡ്ഫീല്‍ഡര്‍മാര്‍: സജ്ഞു പ്രധാന്‍, സെഹ്നാജ് സിംഗ്, അബിനാഷ് റൂയിദാസ്, എവര്‍ട്ടണ്‍ സാന്റോസ്, അചിലെ എമാന

ഫോര്‍വാര്‍ഡുകള്‍: ബല്‍വന്ത് സിംഗ്.