പൂര്‍ണനഗ്നരായി സണ്ണി ലിയോണും ഭര്‍ത്താവും; മടിയേതുമില്ലാതെ മൃഗങ്ങള്‍ക്കു വേണ്ടി
‘ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ട്സ്റ്റാര്‍’.സണ്ണി ലിയോണിനെക്കുറിച്ച് ചോദിച്ചാല്‍ മിക്ക ആരാധകരുടെയും മറുപടി ഇങ്ങനെയായിരിക്കും. പക്ഷെ സണ്ണി ഇന്ത്യയിലെ ഏറ്റവും വലിയ മൃഗസ്നേഹികളില്‍ ഒരാളാണെന്ന് എത്രപേര്‍ക്കറിയാം. മൃഗസംരക്ഷണത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമാണ് സണ്ണി. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ പൂര്ണനഗ്നയാവാനും മടിയില്ലെന്ന്.
മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ പീപ്പിര് ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ)യ്ക്കുവേണ്ടി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പൂര്ണനഗ്നരായാണ് ഒരു ഫോട്ടോഷൂട്ടില്‍ പോസ് ചെയ്തത്. പെറ്റയുടെ കഴിഞ്ഞ വര്‍ഷത്തെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആദരം നേടിയ താരമാണ് പട്ടികളെയും പൂച്ചകളെയും വന്ധ്യംകരിക്കുന്നതിനെതിരെ പൊരുതുന്ന, സസ്യാഹാരിയായ സണ്ണി ലിയോണ്‍.
ഫാഷനുവേണ്ടി മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരെ പെറ്റ ഇന്ത്യയാണ് ഇരുവരും നഗ്നരായി നില്ക്കുന്ന, എന്നാല്‍, അശ്ലീലമെന്ന് വിശേഷിപ്പിക്കാനാവാത്ത ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത്. ഇങ്ക്, നോട്ട് മിങ്ക്, സ്വന്തം ചര്‍മത്തില്‍ സുഖമായിരിക്കൂ, മൃഗങ്ങളെ വെറുതെ വിടൂ എന്നാണ് ഫോട്ടോയുടെ ക്യാപ്ഷന്‍
മനുഷ്യന്റെ ആഡംബരങ്ങള്‍ക്കു വേണ്ടിയും ഫാഷനുവേണ്ടിയും മൃഗങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ പെറ്റ നടത്തുന്ന കാമ്പയിനുവേണ്ടി സണ്ണിയും വെബ്ബറും ആഹ്വാനം നടത്തുന്നതിന്റെ വീഡിയോയും പെറ്റ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് പെറ്റയെന്ന് വെബ്ബര്‍ വീഡിയോയില്‍ പറഞ്ഞു. മൃഗങ്ങളുടെ തൊലിയും രോമങ്ങളും എടുക്കുന്നത് ഭീതിദത്തമായ ഒരു കാര്യമാണെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. ജീവനോടെയാണ് ഈ മൃഗങ്ങളുടെ തൊലിയും രോമവും എടുക്കുന്നതെന്ന് ഒരു മുതലയുടെ തൊലിയെടുക്കുന്നതിന്റെയും ചെമ്മരിയാടിന്റെ രോമമെടുക്കുന്നതിന്റെയും ദാരുണമായ വീഡിയോ അടക്കം സണ്ണി പറഞ്ഞു.
WATCH why @SunnyLeone and @DanielWeber99 want you all to choose animal-free fashion: #WearYourOwnSkin #NotOursToWear pic.twitter.com/OFF8iFK1B3
— PETA India (@PetaIndia) November 28, 2017
പെറ്റയുടെ ഔദ്യോഗിക കണക്ക് അനുസരിച്ച് ലക്ഷക്കണക്കിന് കുറുനരികളും മുയലുകളും പട്ടികളും പൂച്ചകളുമെല്ലാം കൊല്ലപ്പെടുന്നുണ്ട്. ജീവനോടെയാണ് ഇവയുടെ തൊലിയുരിയുന്നതെന്നും പെറ്റ പറയുന്നു.