ഷാജി പാപ്പനും കൂട്ടരും തിരിച്ചു വരുന്നു
പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഷാജി പാപ്പനും പിള്ളാരും തിരിച്ചു വരുന്നു. മിഥുന് മാനുവല്‍ തോമസിന്റെ ആട് ഒരു ഭീകര ജീവി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന് പ്രഖ്യാപിച്ച് നാളുകളായി. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുമെത്തി. ആദ്യഭാഗം പരാജയപ്പെട്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയാണ് രണ്ടാംഭാഗം ഇറക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.
ആട് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യയടക്കമുള്ള ഒന്നാം ഭാഗത്തിലെ താരങ്ങളെല്ലാം തന്നെ രണ്ടാം ഭാഗത്തിന്റെ പോസ്റ്ററിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിഥുന് മാനുവല്‍ തോമസ് തന്നെയാണ് പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തവിട്ടത്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അധികൃതരുടെ നീക്കം.